വന്യജീവിസങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിലെങ്കിലും പരിസ്ഥിതിലോല മേഖല (ഇഎസ്‍സെഡ്) വേണമെന്ന സുപ്രീം കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത മാസം 12നു കോടതിയിൽ റിവ്യു ഹർജി/ഭേദഗതി ഹർജി നൽകാൻ സർക്കാർ തീരുമാനിച്ചു.
തുടർനടപടികൾ ചർച്ച ചെയ്യാൻ വനംമന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു തീരുമാനം. ജനവാസമേഖല ഒഴിവാക്കി വേണം പരിസ്ഥിതി ലോലമേഖല നിർണയിക്കാൻ എന്ന സംസ്ഥാന സർക്കാരിന്റെ മുൻനിലപാടിൽ മാറ്റം വരുത്തില്ലെന്നു മന്ത്രി പറഞ്ഞു.
പരിസ്ഥിതി ലോല മേഖല നിർദേശിച്ച് ഇതിനകം കേന്ദ്രത്തിനു നൽകിയ അപേക്ഷകൾ നിലനിർത്തിക്കൊണ്ടു തന്നെ കോടതി ഉത്തരവിന്റെ ഖണ്ഡിക 44(എഫ്)യിൽ നിർദേശിച്ച പ്രകാരം ജനവാസ മേഖല ഒഴിവാക്കിയുള്ള നിർദേശം വീണ്ടും കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിനും സെൻട്രൽ എംപവേഡ് കമ്മിറ്റിക്കും സമർപ്പിച്ച് സുപ്രീം കോടതിയിൽ നിന്ന് ഇളവു നേടാമെന്നാണു കരുതുന്നത്. നിലവിലുള്ള നിർമാണങ്ങളെ സംബന്ധിച്ച വിശദാംശങ്ങൾ സമയബന്ധിതമായി സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
English summary;Ecologically sensitive area; Kerala will file a review petition in the Supreme Court
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.