ആമസോണ്‍ ഓണ്‍ലെെന്‍ അക്കാദമിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. 2023 ഓഗസ്റ്റ് മുതൽ രാജ്യത്തെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പഠന പ്ലാറ്റ്‌ഫോം അടച്ചുപൂട്ടുമെന്നാണ് ആമസോൺ അറിയിച്ചത്. ആരംഭിച്ച് രണ്ട് വർഷം തികയുന്നതിന് മുന്നേയാണ് അടച്ചുപൂട്ടാനുള്ള തീരുമാനം. നിലവിലെ അക്കാദമിക് സെഷനിൽ പ്രവേശനം നേടിയവര്‍ക്ക് മുഴുവൻ ഫീസും തിരികെ നൽകുമെന്നും ആമസോൺ അറിയിച്ചു. ഉപഭോക്താക്കൾക്ക് 2024 ഒക്‌ടോബർ വരെ ഒരു വർഷത്തേക്ക് മുഴുവൻ കോഴ്‌സ് മെറ്റീരിയലുകളിലേക്കും ഓൺലൈനിൽ ആക്‌സസ് ഉണ്ടായിരിക്കുമെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു.
കോവിഡിനെത്തുടര്‍ന്ന് കഴിഞ്ഞ ജനുവരിയിലാണ് ആമസോണ്‍ ഓണ്‍ലെെന്‍ ലേണിങ് അക്കാദമി ആരംഭിക്കുന്നത്. ജോയിന്റ് എന്‍ട്രന്‍സ് എക്സാം ഉള്‍പ്പെടെയുള്ള മത്സര പരീക്ഷകള്‍ക്കായിരുന്നു പരിശീലനം വാഗ്‍ദാനം ചെയ്തിരുന്നത്. ഉദ്യോഗാർത്ഥികൾക്കായി മുഴുവൻ സിലബസ് കോഴ്‌സുകളും അവതരിപ്പിക്കാൻ വിദ്യാഭ്യാസ ഗ്രൂപ്പായ ശ്രീ ചൈതന്യയുമായി കമ്പനി കൈകോർത്തിരുന്നു. കോവിഡിനു ശേഷം ഓഫ്‍ലെെന്‍ ക്ലാസുകളിലേക്ക് ഭൂരിഭാഗം വിദ്യാര്‍ത്ഥികളും മടങ്ങിയത് എഡ്യൂടെക് കമ്പനികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.
English Summary: Economic downturn: Amazon Academy shuts down
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.