23 November 2024, Saturday
KSFE Galaxy Chits Banner 2

സാമ്പത്തിക വളര്‍ച്ച കുറയും: മൂഡീസ്

Janayugom Webdesk
ന്യൂയോര്‍ക്ക്
November 24, 2022 11:17 pm

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച മന്ദഗതിയിലായിരിക്കുമെന്ന് അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ മൂഡീസ്. ഏജന്‍സിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിന്റേതാണ് പ്രവചനം. നിക്ഷേപം, ഉല്പാദനം, സാങ്കേതികവിദ്യ, കൃഷി എന്നീ മേഖലകളിലെ വളര്‍ച്ച ത്വരിതപ്പെടുമെങ്കിലും പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍ തുടരുമെന്ന് മൂഡീസ് പറയുന്നു. 2023ലും പണപ്പെരുപ്പം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലക്ഷ്യത്തിന് മുകളിലായിരിക്കും. 

പണപ്പെരുപ്പം തുടര്‍ന്നാല്‍ പലിശ നിരക്കുകള്‍ ആര്‍ബിഐ ആറ് ശതമാനത്തിന് മുകളില്‍ വര്‍ധിപ്പിക്കും. ഇത് മൊത്തം ആഭ്യന്തര ഉല്പാദനം (ജിഡിപി) കുറയുന്നതിന് കാരണമാകുമെന്നം മൂഡീസ് ചൂണ്ടിക്കാട്ടുന്നു. ഓഗസ്റ്റില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ നിരക്ക് പ്രവചനം 2021ലെ 8.5 ശതമാനത്തില്‍ നിന്ന് എട്ടായി മൂഡീസ് വെട്ടിക്കുറച്ചിരുന്നു.
അതേസമയം 2023ല്‍ ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ചാ അഞ്ച് ശതമാനമായി കുറയുമെന്നും 2024ല്‍ ഇത് 6.4 ആയി വര്‍ധിക്കുമെന്നും നേരത്തെ ഏജന്‍സി പ്രവചിച്ചിരുന്നു. 

Eng­lish Sum­ma­ry: Eco­nom­ic growth to slow: Moody’s

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.