
ഇക്വഡോറിൽ തടവിലാക്കപ്പെട്ട 800 കൊളംബിയക്കാരെ നാടുകടത്താന്‍ പ്രസിഡന്റ് ഡാനിയേൽ നോബോവ ഉത്തരവിട്ടു. റൂമിക്കാക്ക എന്നറിയപ്പെടുന്ന അതിർത്തി വഴിയാണ് തടവുകാരെ നാടുകടത്തിയത്. നോബോവ പതിവ് കൈമാറ്റ പ്രക്രിയ പാലിച്ചില്ലെന്ന് കൊളംബിയൻ അധികൃതര്‍ കുറ്റപ്പെടുത്തി. തടവുകാരെ നാടുകടത്താനുള്ള ട്രംപിന്റെ കുടിയേറ്റ വിരുദ്ധ പ്രസംഗത്തിൽ നിന്ന് നോബോവ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നുവെന്നും കൊളംബിയ ആരോപിച്ചു.
സൗഹൃദരഹിതമായ നടപടിയിൽ നയതന്ത്ര മാർഗങ്ങളിലൂടെ ശക്തമായ പ്രതിഷേധം അറിയിച്ചതായും കൊളംബിയന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
എന്നാല്‍ നാടുകടത്തലിനെക്കുറിച്ച് ഔദ്യോഗികമായി കൊളംബിയയെ അറിയിച്ചിരുന്നുവെന്നാണ് ഇക്വഡോര്‍ സര്‍ക്കാര്‍ പറയുന്നത്. മനുഷ്യാവകാശങ്ങളെ മാനിച്ചും വ്യക്തിഗത സാഹചര്യങ്ങൾ കണക്കിലെടുത്തുമാണ് നാടുകടത്തലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.