ഇക്വഡോര്‍ ടീമിന്റെ യോഗ്യതക്കെതിരെ ചിലി- പെറു ദേശീയ ഫെഡറേഷനുകളുടെ പരാതി ഫിഫ നിരസിച്ചു. കൊളമ്പിയയില്‍ ജനിച്ച ബൈറന്‍ കസ്റ്റല എന്ന കളിക്കാരനെ ടീമില്‍ അംഗമാക്കിയാണു ഇക്വഡോര്‍ യോഗ്യത നേടിയതെന്നും അത് നിയമവിരുദ്ധമാണെന്നുമായിരുന്നു ചിലി- പെറു ദേശീയ ഫെഡറേഷനുകളുടെ ആരോപണം. എന്നാല്‍ ഫിഫ കണ്‍ട്രോള്‍ കമ്മീഷന്‍ ഇവരുടെ പരാതി നിരസിച്ചു.
2015 മുതല്‍ കസ്റ്റല ഇക്വഡോര്‍ ദേശീയ ജൂനിയര്‍ ടീമുകളില്‍ അംഗമായിരുന്നു. അണ്ടര്‍ 17 / 20 ടീമുകളില്‍ അംഗമായി നിരവധി ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇയാള്‍ കഴിഞ്ഞ വര്‍ഷമാണ് ലോക കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇക്വഡോര്‍ ടീമില്‍ ഇടം നേടിയത്. ടീമിലെത്തിയതിനുശേഷമാണ് അദ്ദേഹത്തിന്റെ യോഗ്യത സംബന്ധിച്ച പരാതിയുയര്‍ന്നത്. ഫിഫയുടെ തീരുമാനത്തിനെതിരെ ചിലി അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് കോടതിയെ സമീപിക്കും എന്നറിയിച്ചിട്ടുണ്ട്.
English summary; Ecuador will play in Qatar; FIFA did not accept the complaint of Chile and Peru
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.