കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 3,110 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.
വിദേശ പണമിടപാട് കേസില്‍ 12,000ത്തിലേറെ പരാതികളില്‍ കേസെടുത്തതായും സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയില്‍ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. കള്ളപ്പണം വെളുപ്പിക്കല്‍ നിയമനുസരിച്ച് 2020–21 കാലയളവില്‍ 981 കേസുകളും 2021–22 കാലയളവില്‍ 1180 കേസുകളും 2022–23 കാലയളവില്‍ 949 കേസുകളും രജിസ്റ്റര്‍ ചെയ്തതായി അദ്ദേഹം സഭയെ അറിയിച്ചു.
English Summary: ED: 3,110 cases in three years
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.