19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 16, 2024
November 28, 2024
November 14, 2024
September 10, 2024
June 11, 2024
May 27, 2024
April 18, 2024
February 22, 2024
January 19, 2024
January 13, 2024

സ്വപ്ന സുരേഷ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡിയും ക്രൈംബ്രാഞ്ചും

Janayugom Webdesk
June 27, 2022 8:35 am

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡിയും ക്രൈംബ്രാഞ്ചും. സ്വപ്നയുടെ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യൽ. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 12 മണിക്കൂറോളം സ്വപ്നയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.

അതേസമയം, മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരായ ഗൂഢാലോചനക്കേസിൽ കേസിലാണ് ക്രൈംബ്രാഞ്ച് സ്വപ്നയെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.

ഇന്ന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നേരത്തെ സ്വപ്നക്ക് നോട്ടീസ് നൽകിയിരുന്നു. രണ്ട് അന്വേഷണ സംഘങ്ങളും ഇന്ന് തന്നെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിൽ അഭിഭാഷകന്റെ കൂടി നിർദ്ദേശം പരിഗണിച്ചായിരിക്കും സ്വപ്നയുടെ നീക്കം.

Eng­lish summary;ED and Crime Branch want Swap­na Suresh to appear for ques­tion­ing today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.