1 May 2024, Wednesday

Related news

April 18, 2024
February 22, 2024
January 13, 2024
October 5, 2023
September 11, 2023
August 31, 2023
August 30, 2023
August 22, 2023
August 13, 2023
July 14, 2023

ബിറ്റ്കോയിൻ തട്ടിപ്പ് കേസ്; ശിൽപ്പ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും 98 കോടി രൂപ വില മതിക്കുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

Janayugom Webdesk
ന്യൂഡൽഹി
April 18, 2024 5:40 pm

ബിറ്റ് കോയിൻ തട്ടിപ്പ് കേസിൽ ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും ഉടമസ്ഥതയിലുള്ള 98 കോടി രൂപ വില മതിക്കുന്ന സ്വത്ത് ഇഡി കണ്ടുകെട്ടി. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ശിൽപ്പയുടെ പുനെയിലുള്ള ബംഗ്ലാവ്, ജുഹുവിലുള്ള ഫ്ലാറ്റ്, ഇക്വിറ്റി ഓഹരികൾ എന്നിവയും പിടിച്ചെടുത്ത സ്വത്തു വകകളിൽ ഉൾപ്പെടുന്നുണ്ട്. 

ബിറ്റ് കോയിൻ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാസം പത്തു ശതമാനം വീതം തിരിച്ചു നൽകാമെന്ന വ്യാജ വാഗ്ദാനത്തിലൂടെ അക്കാലത്ത് 6,600 കോടി രൂപ വില വരുന്ന ബിറ്റ്കോയിനുകളിൽ പലരിൽ നിന്നുമായി സ്വന്തമാക്കിയെന്ന കേസിൽ വാരിയബിൾ ടെക് പ്രൈവറ്റ് ലിമിറ്റ, അമിത് ഭരദ്വാജ്, അജയ് ഭരദ്വാജ്, വിവേക് ഭരദ്വാജ്, സിംപി ഭരദ്വാജ്, മഹേന്ദർ ഭരദ്വാജ്, നിരവധി ഏജന്‍റുമാർ എന്നിവർക്കെതിരേ മഹാരാഷ്ട്ര , ഡൽഹി പൊലീസ് കേസ് ഫയൽ ചെയ്തിരുന്നു. രാജ് കുന്ദ്ര ഇത്തരത്തിൽ 285 ബിറ്റ് കോയിൻ സ്വന്തമാക്കിയതായി കണ്ടെത്തി. നിലവൽ 150 കോടി വിലമതിക്കുന്ന 285 ബിറ്റ് കോയിൻ കുന്ദ്രയുടെ കൈവശമുള്ളതായും ഇഡി അറിയിച്ചു.

Eng­lish Sum­ma­ry: Bit­coin Fraud Case; ED seizes prop­er­ties worth Rs 98 crore of Shilpa Shet­ty and hus­band Raj Kundra
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.