22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 12, 2024
November 30, 2024
November 23, 2024
November 22, 2024
November 22, 2024
November 20, 2024
November 18, 2024
November 8, 2024
November 3, 2024

മുന്‍ മന്ത്രി മൊയ്തീന്റെ വീട്ടിലെ ഇഡി പരിശോധന അവസാനിച്ചത് ഇന്നു രാവിലെ

web desk
തൃശൂര്‍
August 23, 2023 9:01 am

മുൻ മന്ത്രിയും സിപിഐ(എം) നേതാവുമായ എ സി മൊയ്തീന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധന അവസാനിച്ചു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ രാവിലെ ഇഡിയുടെ പ്രത്യേക സംഘം പരിശോധന ആരംഭിച്ചത്. ഇന്നുപുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പരിശോധന അവസാനിപ്പിച്ച് സംഘം മടങ്ങിയിരിക്കുന്ന്.

നീണ്ട 22 മണിക്കൂർ പരിശോധനയില്‍ തന്റെയും ഭാര്യയുടെയും മകളുടെയും ബാങ്ക് അക്കൗണ്ട് രേഖകൾ പരിശോധിച്ചുവെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും എ സി മൊയ്തീന്‍ പറഞ്ഞു. ക്രമരഹിതമായി വായ്പ കൊടുക്കാൻ താന്‍ മാനദണ്ഡങ്ങൾ മാറ്റാൻ പറഞ്ഞു എന്ന് ഒരാളുടെ മൊഴി ഉണ്ടെന്ന് ആരോപിച്ചാണ് പരിശോധന നടന്നത്. അന്വേഷണസംഘം ആവശ്യപ്പെട്ടത് അനുസരിച്ച് വീടിന്റെ രേഖ, വായ്പ രേഖകൾ, വസ്തു സംബന്ധമായ രേഖകൾ എല്ലാം കൈമാറിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച  വിവരങ്ങൾ ഓഫീസിൽ എത്തിക്കാമെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Eng­lish Sam­mury: ED check at for­mer min­is­ter Moiteen’s house end­ed this morning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.