14 January 2026, Wednesday

Related news

January 8, 2026
January 8, 2026
January 1, 2026
December 31, 2025
December 19, 2025
December 19, 2025
December 19, 2025
December 16, 2025
December 16, 2025
December 15, 2025

എ സി മൊയ്തീനെതിരെയുള്ള ഇഡി നടപടി ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ മാത്രം: സിപിഐ(എം)

web desk
തിരുവനന്തപുരം
August 23, 2023 7:15 pm

എ സി മൊയ്തീൻ എംഎൽഎയെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതിനുവേണ്ടിയുള്ള ഇഡി പരിശോധനയിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. സംശുദ്ധ രാഷ്ട്രീയ ജീവിതം നയിക്കുന്ന എ സി മൊയ്തീനെ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ തെറ്റായ ധാരണ പരത്താനുള്ള ബോധപൂർവമായ പരിശ്രമമാണ് ഇതിന് പിന്നിലുള്ളത്. കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി പ്രതിപക്ഷത്തെ ദുർബലപ്പെടുത്താനുള്ള ബോധപൂർവമായ ഇടപെടൽ രാജ്യത്തുടനീളം കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ തുടർച്ചയായുള്ള ഇടപെടലിന്റെ ഭാഗമാണ് ഈ നടപടി.

ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പാർട്ടി നേതാക്കൾക്കും കുടുംബാംഗങ്ങൾക്കും നേരെ ഇല്ലാത്ത കഥകളുടെ പരമ്പര തന്നെയാണ് അരങ്ങേറുന്നത്. വലതുപക്ഷ മാധ്യമങ്ങൾ ഇക്കാര്യത്തിൽ പരസ്പരം മത്സരിക്കുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. യുഡിഎഫ് ആകട്ടെ കേരളത്തിൽ കേന്ദ്ര സർക്കാർ നടത്തുന്ന ഇത്തരം കടന്നാക്രമണങ്ങളെ പിന്തുണയ്ക്കുകയും, അനുകൂലിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. ഇത് തിരിച്ചറിയാനാവണം.

എ സി മൊയ്തീനെ ഉൾപ്പെടെ അപകീർത്തിപ്പെടുത്താനുള്ള വലതുപക്ഷ രാഷ്ട്രീയ ശക്തികളും, ചില മാധ്യമങ്ങളും ചേർന്ന് സൃഷ്ടിച്ചിട്ടുള്ള മാധ്യമ കൂട്ടുകെട്ടിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Eng­lish Sam­mury: ED action against A C Moideen to cre­ate mis­un­der­stand­ing among peo­ple: CPI(M)

 

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.