18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 12, 2024
November 30, 2024
November 14, 2024
November 3, 2024
October 25, 2024
October 18, 2024
September 30, 2024
September 27, 2024
September 20, 2024
September 13, 2024

ഡല്‍ഹി ഉപമുഖ്യമന്ത്രിക്കെതിരെ സിബിഐക്ക് പിന്നാലെ ഇഡി അന്വേഷണവും

Janayugom Webdesk
ന്യൂഡല്‍ഹി
August 20, 2022 9:54 am

മദ്യനയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങളുടെ പേരില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ എന്‍ഫോഴ്സ്മെന്റെ ഡയറക്ട്രേറ്റും അന്വേഷണം തുടങ്ങി. ഇഡി ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം. കേസിന്റെ വിവരങ്ങള്‍ സിബിഐയോട് ഇഡി തേടിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഇഡി ഡല്‍ഹി ഉപമുഖ്യമന്ത്രിക്കെതിരെ കേസെടുക്കുക. മദ്യനയം പുനഃക്രമീകരിച്ചതിലൂടെ മദ്യവ്യാപാരികളില്‍ നിന്ന് സാമ്പത്തിക നേട്ടം കൈപ്പറ്റിയെന്ന് ആരോപിച്ച് സിസോദിയയ്ക്കെതിരെ സിബിഐ നേരത്തെ കേസെടുത്തിരുന്നു.  കേസില്‍ കഴിഞ്ഞ ദിവസം മനീഷ് സിസോദിയയുടെ വസതിയില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു.

ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ ഡല്‍ഹിയില്‍ മദ്യവില്പന നടത്താന്‍ കഴിയുമെന്നതായിരുന്നു പുതിയ നയത്തിന്റെ പ്രത്യേകത. ഇതേതുടര്‍ന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന വിഷയത്തില്‍ ഇടപെടുകയും മദ്യനയം ആറുമാസത്തേക്ക് മരവിപ്പിച്ച് സിബിഐ അന്വേഷണത്തിന് അനുമതി നല്കുകയുമായിരുന്നു. മനീഷ് സിസോദിയയുടെ വീട്ടിലും ഏഴു സംസ്ഥാനങ്ങളിലെ 31 സ്ഥലങ്ങളിലുമാണ് സിബിഐ റെയ്ഡ് നടത്തിയത്. 11 മണിക്കൂറിലധികം നീണ്ട റെയ്ഡില്‍ ഔദ്യോഗിക ഫയലുകളും മറ്റ് രേഖകളും സിബിഐ പിടിച്ചെടുത്തു പണം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളില്ല.

സിപിഐ പ്രതിഷേധിച്ചു

ന്യൂഡൽഹി: ആദായ നികുതി വകുപ്പ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ പ്രതിപക്ഷ നേതാക്കൾക്കെതിരെ ‑പ്രത്യേകിച്ച് ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിൽ‑ഉപയോഗിക്കുന്ന നടപടിയിൽ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ശക്തിയായി പ്രതിഷേധിച്ചു.
തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കുന്നതിന് ഇത്തരം ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. എല്ലാ തരത്തിലുള്ള അഴിമതിയും ഇല്ലാതാക്കണമെന്ന നിലപാടിൽ തന്നെയാണ് സിപിഐ. എന്നാൽ അഴിമതിക്കെതിരായ നടപടിയുടെ പേരിൽ പക്ഷപാതപരമായ സമീപനം സ്വീകരിക്കുന്നത് അംഗീകരിക്കുന്നില്ല. പ്രതിപക്ഷ നേതാക്കൾ മാത്രം അഴിമതിക്കാരും ഭരണകക്ഷിക്കാർ അഴിമതി വിരുദ്ധരുമെന്ന നിലയിലാണ് കേന്ദ്ര സർക്കാർ ഏജൻസികൾ പ്രവർത്തിക്കുന്നതെന്ന് സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. 

Eng­lish sum­ma­ry; ED inves­ti­ga­tion after CBI against Del­hi Deputy Chief Minister

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.