7 December 2025, Sunday

Related news

October 6, 2025
July 29, 2025
March 29, 2025
March 24, 2025
May 8, 2024
May 7, 2024
May 7, 2024
May 6, 2024
May 3, 2024
April 19, 2024

മാത്യു കുഴൽനാടനെതിരെ ഇഡി അന്വേഷണം; ഉടൻ ചോദ്യം ചെയ്യും

Janayugom Webdesk
കൊച്ചി
July 29, 2025 10:57 pm

മാത്യു കുഴൽനാടന്‍ എംഎല്‍എക്കെതിരെ ഇഡി അന്വേഷണം. ചിന്നക്കനാലിൽ സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മിച്ച കേസിൽ ഇഡി അന്വേഷണം ആരംഭിച്ചു. മാത്യു കുഴൽനാടനെ ഇഡി ഉടൻ ചോദ്യം ചെയ്യും. സ്ഥലത്തിന്റെ മുൻ ഉടമയെ ചോദ്യം ചെയ്തു. 50 സെന്റ് സർക്കാർ ഭൂമി കയ്യേറിയാണ് റിസോർട്ട് നിർമ്മിച്ചതെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇഡി നടപടി.

റിസോർട്ട് വാങ്ങിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് അന്വേഷണം. ചിന്നക്കനാലിലെ ഭൂമി ഇടപാട് കേസിൽ മാത്യു കുഴൽനാടനെതിരെ നേരത്തെ ഇടുക്കി വിജിലൻസ് യൂണിറ്റ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. കേസിലെ 16-ാം പ്രതിയാണ് മാത്യു കുഴൽനാടൻ. കേസിൽ ആകെ 21 പ്രതികളാണുള്ളത്.

ക്രമക്കേടുണ്ടെന്നറിഞ്ഞിട്ടും മാത്യു കുഴൽനാടൻ ഭൂമി വാങ്ങിയെന്നായിരുന്നു വിജിലൻസ് എഫ്ഐആറിൽ പറഞ്ഞിരുന്നത്. 2012 മുതൽ ഭൂമിയുമായി ബന്ധപ്പെട്ട ഇടപാട് നടത്തിയവരാണ് പ്രതികൾ. 2012ലെ ദേവികുളം തഹസിൽദാർ ഷാജിയാണ് ഒന്നാം പ്രതി. ഇടുക്കി ചിന്നക്കനാലിലെ ‘കപ്പിത്താൻ റിസോർട്ട്’ പ്രവർത്തിക്കുന്ന മാത്യുക്കുഴൽ നാടന്റെ ഭൂമിയുമായി ബന്ധപ്പെട്ട് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ സർക്കാർ പുറമ്പോക്ക് ഭൂമിയടക്കം കയ്യേറി റിസോർട്ട് നിർമ്മിച്ചു എന്ന് കണ്ടെത്തുകയും തുടർന്ന് റവന്യു വകുപ്പും കേസ് എടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ നടപടികൾ തുടർന്നു വരുന്നതിനിടയിലാണ് കുഴൽനാടനെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ക്രമക്കേട് നടന്നിട്ടുണ്ട് എന്ന് അറിഞ്ഞിട്ടും ഭൂമി ഇടപാട് നടത്തി എന്നുള്ളതായിരുന്നു അന്ന് വിജിലൻസിന്റെ കണ്ടെത്തൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.