
ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ ന്യൂസ് ക്ലിക്കിനെതിരെ ഇഡി അന്വേഷണം. അമേരിക്കയില്‍ നിന്ന് 86 കോടി രൂപയുടെ സാമ്പത്തിക സഹായം ലഭിച്ചുവെന്ന ആരോപണത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമമനുസരിച്ച് സ്ഥാപനത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് ഇഡി അറിയിച്ചു. അമേരിക്കന്‍ കോടീശ്വരനായ നെവിലെ റോയ് സിങ്കമെന്ന വ്യക്തിയുടെ പക്കല്‍ നിന്ന് ന്യൂസ് ക്ലിക്കിന് ധനസഹായം ലഭിക്കുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇഡി അന്വേഷണത്തിലേക്ക് കടന്നത്. ചൈനീസ് സര്‍ക്കാര്‍ മാധ്യമങ്ങളുമായി ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് റോയ് സിങ്കമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
english summary; ED investigation against News Click
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.