ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചു. കള്ളപ്പണ കേസിലാണ് ഇഡി, സിപിഐ (എം) നേതാവായ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ അഞ്ച് പ്രാവശ്യമായി ബിനീഷ് നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി നിരസിക്കുകയാണുണ്ടായത്. കേസിന്റെ സ്ഥിതിയില്‍ നിലവില്‍ യാതൊരു മാറ്റവും വന്നിട്ടില്ല. ഹൈക്കോടതി ഉത്തരവുകള്‍ക്ക് എതിരെ ബിനീഷ് അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചിട്ടില്ല.
ഈ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇഡി ബിനീഷിന് ജാമ്യം അനുവദിച്ച ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
English summary; ED says Bineesh Kodiyeri’s bail to be canceled
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.