
കക്ഷിക്ക് നിയമോപദേശം നല്‍കിയതിന്റെ പേരില്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് സമന്‍സ് അയച്ച നടന്നപടി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് പിന്‍വലിച്ചു. വിഷയം വിവാദമായതോടെയാണ് ഇഡി നോട്ടീസ് പിന്‍വലിച്ചത്. വിഷയത്തില്‍ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷക സംഘടന ചീഫ് ജസ്റ്റിസിന് കത്തയച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ പ്രതാപ് വേണുഗോപാലിനാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി സമന്‍സ് അയച്ചത്.
കക്ഷിക്ക് നിയമോപദേശം നല്‍കിയതിന്റെ പേരില്‍ അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്താനുള്ള ഇഡി നീക്കം രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് വെല്ലുവിളിയെന്നും ഇതിനെതിരെ ചീഫ് ജസ്റ്റിസ് സ്വധയാ കേസെടുക്കണമെന്നും സുപ്രീം കോടതി അഡ്വക്കേറ്റ് ഓണ്‍ റിക്കോര്‍ഡ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. മറ്റാെരു മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദത്തറുടെ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡായി പ്രവര്‍ത്തിച്ച വേണുഗാപാലിന് സമന്‍സ് അയയ്ക്കും മുമ്പേ ദത്തറിനും നോട്ടീസ് നല്‍കിയിരുന്നു. ഇതും പിന്നീട് പിന്‍വലിച്ചു. റെലിഗെയര്‍ എന്റര്‍പ്രൈസസ് മുന്‍ ചെയര്‍പേഴ്‌സണ്‍ രശ്മി സുലൂജയ്ക്ക് എംപ്ലോയി സ്‌റ്റോക്ക് ഓപ്ഷന്‍ പ്ലാനുമായി ബന്ധപ്പെട്ട് കെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ കേസില്‍ നിയമോപദേശം നല്‍കിയ പശ്ചാത്തലത്തിലാണ് ഇഡിയുടെ ഇടപെടല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.