ഇരുചക്രവാഹനങ്ങളിലെ കുട്ടികളുടെ യാത്രയുമായി ബന്ധപ്പെട്ട് നിയമം പാലിക്കാന്‍ വിദ്യാർത്ഥികളും മാതാപിതാക്കളും ബാധ്യസ്ഥരാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.
കുട്ടികളുടെ സുരക്ഷയാണ് സർക്കാരിന് പ്രധാനം. ആവശ്യമെങ്കിൽ കുട്ടികളുടെ ഹെൽമറ്റ് സൂക്ഷിക്കാൻ സ്കൂളുകളിൽ സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ഇരുചക്രവാഹനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം കുട്ടികളെക്കൂടി യാത്ര ചെയ്യാന്‍ അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്രനിയമത്തിൽ ഇളവ് ചെയ്യാൻ പരിമിതി ഉണ്ട്. മേയ് 10 ന് ഗതാഗതി മന്ത്രി ആന്റണി രാജു വിളിച്ച യോഗത്തിൽ എല്ലാ കാര്യവും ചർച്ച ചെയ്യുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
English Summary: Education Minister said that facilities will be provided in schools to store helmets
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.