18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

July 9, 2024
June 18, 2024
March 30, 2024
February 1, 2024
December 28, 2023
December 14, 2023
December 3, 2023
November 9, 2023
October 26, 2023
September 26, 2023

ഖത്തറില്‍ എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ; അപ്പീല്‍ നല്‍കി

Janayugom Webdesk
ന്യൂഡൽഹി
November 9, 2023 11:00 pm

ചാരപ്രവർത്തനം ആരോപിച്ച് മലയാളിയടക്കം എട്ടുപേർക്ക് വധശിക്ഷ നൽകിയ ഖത്തർ കോടതിയുടെ വിധിയിൽ ഇന്ത്യ അപ്പീല്‍ നല്‍കി. വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. ഖത്തർ കോടതിയുടെ വിധിപ്പകർപ്പ് ഇന്ത്യയ്ക്ക് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല, കോടതി വിധി അതീവ രഹസ്യമാണ്. നിയമവിഭാഗവുമായി മാത്രമാണ് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയൂവെന്നും അരിന്ദം ബാഗ്ചി പറഞ്ഞു. ക്യാപ്റ്റൻ നവ്തേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബിരേന്ദ്രകുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകാല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളതെന്നാണ് റിപ്പോർട്ട്. നവ്തേജ് സിങ് ഗിൽ രാഷ്ട്രപതിയുടെ സ്വർണമെഡൽ ജേതാവാണ്.

Eng­lish Summary:Eight Indi­ans sen­tenced to death in Qatar; Appeal filed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.