15 January 2026, Thursday

Related news

January 6, 2026
January 4, 2026
December 31, 2025
December 19, 2025
December 19, 2025
December 14, 2025
December 5, 2025
December 3, 2025
December 2, 2025
November 28, 2025

എട്ട് ചീറ്റകളെ കൂടി ഇന്ത്യയില്‍ എത്തിക്കും

Janayugom Webdesk
ഭോപ്പാല്‍
April 19, 2025 10:17 pm

മോഡി സര്‍ക്കാര്‍ നടപ്പാക്കിയ ചീറ്റ പദ്ധതി വന്‍ പരാജയമായതിന് പിന്നാലെ കൂടുതല്‍ ചീറ്റകളെ രാജ്യത്തെത്തിക്കാന്‍ നീക്കം. ദക്ഷിണാഫ്രിക്കയിലെ ബട്സ്വാനയില്‍ നിന്നാണ് എട്ട് ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിക്കുക. രണ്ട് ഘട്ടങ്ങളായാണ് ചീറ്റകളെ എത്തിക്കുന്നത്. നാലെണ്ണത്തെ അടുത്ത മാസംകൊണ്ടുവരും. കെനിയയില്‍ നിന്നും കൂടുതല്‍ ചീറ്റകളെ എത്തിക്കാനുള്ള ചര്‍ച്ചകള്‍ നടന്ന് വരികയാണ്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേഷ് യാദവിന്റെയും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെയും സാന്നിധ്യത്തില്‍ വെള്ളിയാഴ്ച ഭോപ്പാലില്‍ നടന്ന ചീറ്റ പദ്ധതിയുടെ അവലോകന യോഗത്തിലാണ് തീരുമാനം.

പ്രധാനമന്ത്രിയുടെ ചീറ്റ പദ്ധതിക്കായി ഇത് വരെ ചെലവഴിച്ചത് 112 കോടിയിലധികം രൂപയാണ്. അതില്‍ 67 ശതമാനം തുകയും മധ്യപ്രദേശിലെ ചീറ്റപ്പുലി പുനരധിവാസത്തിനാണ് ഉപയോഗിച്ചത്. പ്രൊജക്ട് ചീറ്റയ്ക്ക് കീഴിലുള്ള ചീറ്റകളെ ഘട്ടം ഘട്ടമായി ഗാന്ധിനഗര്‍ സങ്കേതത്തിലേക്ക് മാറ്റാനാണ് തീരുമാനം.

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.