
ഇന്ത്യ- പാകിസ്ഥാൻ സംഘർഷം താനാണ് പരിഹരിച്ചതെന്ന അവകാശവാദം വീണ്ടും ഉയർത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദശലക്ഷക്കണക്കിന് ജീവൻ രക്ഷിച്ചതിന് പാകിസ്ഥാൻ തന്നെ അഭിനന്ദിച്ചെന്നും ട്രംപ് പറഞ്ഞു. ഫ്ലോറിഡയിലെ മാർ‑എ-ലാഗോയിൽ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, നാവിക സെക്രട്ടറി ജോൺ ഫെലൻ, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ട്രംപിന്റെ പ്രസ്താവന.
പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സാധ്യതയുള്ള ആണവയുദ്ധം ഞങ്ങൾ അവസാനിപ്പിച്ചു. 10 ദശലക്ഷത്തോളം ജീവൻ രക്ഷിച്ചു. ഏകദേശം എട്ടോളം യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചു. ഇതുവരെ പരിഹരിക്കാൻ കഴിയാത്തത് റഷ്യയും ഉക്രെയ്നും തമ്മിലുള്ള സംഘർഷമാണ്- ട്രംപ് അവകാശപ്പെട്ടു.
ഏപ്രിൽ 22‑ന് 26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ആക്രമണത്തിന് പിന്നാലെ, പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മെയ് 7‑നാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. നാല് ദിവസങ്ങൾക്ക് ശേഷം, മെയ് 10 ന് സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.