കോപ്പ ഡെല്‍ റേ ഫൈനലില്‍ എല്‍ ക്ലാസിക്കോ ആവേശപ്പോരാട്ടം. രണ്ടാം സെമിയുടെ രണ്ടാം പാദ പോരാട്ടത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ഏകപക്ഷീയമായ ഒരു ഗോള്‍ വിജയം സ്വന്തമാക്കി ബാഴ്സലോണ. ഇതോടെ ഇരുപാദങ്ങളിലുമായി 5–4 ആഗ്രഗേറ്റ് സ്കോറില്‍ ബാഴ്സലോണ ഫൈനലിലേക്ക് കടന്നു. 27–ാം മിനിറ്റിൽ ലാമിൻ യമാലിന്റെ പാസിൽനിന്ന് ഫെറാൻ ടോറസാണ് വിജയഗോള്‍ നേടിയത്. ഈ മാസം 26ന് സെവിയ്യയിലാണ് ബാഴ്സലോണ‑റയല്‍ മാഡ്രിഡ് കിരീടപ്പോര്.
നേരത്തെ റയല്‍ സോസിഡാഡിനെ മറികടന്നാണ് റയല്‍ മാഡ്രിഡ് കലാശപ്പോരിനെത്തിയത്. രണ്ടാം പാദ സെമിയില്‍ 4–4ന് സമനിലയില്‍ കുരുങ്ങിയെങ്കിലും ആദ്യപാദത്തിലെ ഒരു ഗോള്‍ ലീഡില്‍ റയല്‍ ഫൈനല്‍ പ്രവേശനം നേടുകയായിരുന്നു. ബദ്ധവൈരികളായ റയൽ മാഡ്രിഡിന്റെ ഫൈനൽപ്രവേശനത്തിന്റെ എതിർദിശയിലാണ് ബാഴ്സയുടെ ഫൈനൽ പ്രവേശനമെന്ന പ്രത്യേകത കൂടിയുണ്ട്. ആദ്യ പാദ സെമിയിൽ റയൽ സോസിഡാഡിനെതിരെ അവരുടെ തട്ടകത്തിൽ 1–0ന് ജയിച്ച റയൽ മാഡ്രിഡ്, സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദ സെമിയിൽ 4–4ന് സമനില പിടിച്ചാണ് ഇരുപാദങ്ങളിലുമായി 5–4ന്റെ ലീഡോടെ ഫൈനലിൽ കടന്നത്. മറുവശത്ത്, സ്വന്തം തട്ടകത്തിൽ നടന്ന ആദ്യപാദത്തിൽ പൊരുതിക്കളിച്ച അത്‌ലറ്റിക്കോ മഡ്രിഡിനെ 4–4ന് സമനിലയിൽ തളച്ച ബാഴ്സ, അവരുടെ തട്ടകത്തിൽ നടന്ന രണ്ടാം പാദത്തിൽ 1–0ന് ജയിച്ചാണ് ആകെ 5–4ന്റെ ലീഡുമായി ഫൈനലിൽ കടന്നത്. വീണ്ടുമൊരു എല്‍ ക്ലാസിക്കോ, അതും കിരീടപ്പോര് മത്സരമാകുമ്പോള്‍ ആവേശം വാനോളമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.