എത്രയും പെട്ടന്ന് സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകണമെന്ന് എളമരം കരിം എം പി. രാജ്യസഭയില്‍ ശൂന്യവേളയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. സിൽവർ ലൈൻ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയതാണ്. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും എളമരം കരിം പറഞ്ഞു. അതിനിടെ എളമരം കരിം എംപി സംസാരിക്കുന്നത് തടസ്സപ്പെടുത്താന്‍ കോണ്‍ഗ്രസ് എംപിമാർ ശ്രമിച്ചു. രാഷ്ട്രീയ ആരോപണങ്ങൾക്ക് സഭ വേദിയാക്കരുതെന്ന് അധ്യക്ഷൻ എം വെങ്കയ്യ നായിഡു പറഞ്ഞു. സർക്കാർ വിശദമായി പദ്ധതിയിൽ പഠനം നടത്തിയ ശേഷമേ അനുമതി നൽകുന്ന നടപടിയിലേക്ക് കടക്കു എന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.
English Summary : Elamaram Kareem MP said that permission should be given for the Silver Line project as soon as possible. He made the request during the recess in the Rajya Sabha
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.