28 April 2024, Sunday

Related news

April 22, 2024
March 11, 2024
February 28, 2024
January 28, 2024
January 10, 2024
December 21, 2023
December 15, 2023
December 12, 2023
November 5, 2023
October 31, 2023

വന്ദേഭാരത് കെ റെയിലിന് പകരമാവില്ല : എം വി ഗോവിന്ദന്‍

Janayugom Webdesk
തിരുവനന്തപുരം
April 16, 2023 1:16 pm

കെ റെയില്‍ കേരളത്തിന് അനിവാര്യമാണെന്നും വന്ദേഭാരത് കെ റെയിലിന് പകരമാവില്ലെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.കേരളത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റവരെ സഞ്ചരിച്ച് തിരിച്ചെത്താൻ കഴിയുന്ന കെ റെയിലും വന്ദേഭാരത് ട്രെയിനും തമ്മിൽ താരതമ്യത്തിന് പോലും സാധ്യതയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ-റെയിൽ എല്ലാ ജനവിഭാഗങ്ങൾക്കുള്ളതാണെന്നും ഗോവിന്ദൻമാസ്റ്റർ വ്യക്തമാക്കി.കേരളത്തെ മുഴുവനും ഒറ്റ നഗരമാക്കുക എന്നതാണ് കെ റെയിലിന്റെ ലക്ഷ്യം. ഓരോ ഇരുപത് മിനിറ്റിലും കേരളത്തിന്റെ രണ്ടു ഭാഗത്തേക്കും ട്രെയിനുണ്ടാകും. കേരളത്തിന് അനിവര്യമായ പദ്ധതിയാണിത്. ഇന്നല്ലെങ്കിൽ നാളെ ഇതു വന്നേ തീരൂ എന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസുമായി ആരെങ്കിലും ചർച്ച നടത്തിയാൽ ക്രിസ്ത്യൻ വിഭാഗത്തിനെതിരായ അക്രമണം അവസാനിപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

ജനങ്ങൾ ഇതെല്ലാം കൃത്യമായി മനസിലാക്കും. ആർഎസ്എസ് ബിജെപി ഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കാനുള്ള മതനിരപേക്ഷ ഉള്ളടക്കമുള്ള ഒരു സമൂഹമാണ് കേരളത്തിലുള്ളത്. ഫാസിസ്റ്റ് സംവിധാനത്തിന്റെ ഭാഗമായി പോകുന്ന ആർഎസ്എസുമായി ഇവിടെ ഏതെങ്കിലും തരത്തിൽ ചർച്ച നടത്തി ക്രിസ്തീയ ജനവിഭാഗത്തിനെതിരായ കടന്നാക്രമണം അവസാനിപ്പിക്കാനവുമെന്ന് കരുതുമെന്ന തെറ്റിദ്ധാരണയില്ലെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

ഇതിനിടെ വന്ദേഭാരത് ട്രെയിന്‍ വിഷയം വീണ്ടും ചര്‍ച്ചയാകുകയാണ്. ബിജെപി നേതാക്കള്‍ കേരളത്തിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ സ്വീകരണം നല്‍കി.എന്നാല്‍ ഇതു കേരളത്തിലെ സാധാരക്കാരന് എന്തു പ്രയോജനമാണ് ചെയ്യാന്‍ കഴിയുന്നത്. വന്ദേ ഭാരത്‌ കേരളത്തിലേക്കെത്തുമ്പോൾ ബിജെപി സഹയാത്രികനും മെട്രോമാനുമായ ഈ ശ്രീധരന്റെ വാക്കുകൾ വീണ്ടും ചർച്ചയാകുകയാണ്. 

വന്ദേഭാരത്ട്രെയിനുകള്‍കേരളത്തില്‍ഓടിക്കാന്‍ക‍ഴിയുമെങ്കിലുംഗുണമുണ്ടാകില്ലെന്നായിരുന്നു ശ്രീധരൻ അഭിപ്രായപ്പെട്ടത്. കേരളത്തിലുള്ള ട്രാക്കുക‍ള്‍ വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കാന്‍ അനുയോജ്യമല്ല. നിലവിലെ നമ്മുടെ ട്രാക്കുകളുടെ സ്ഥിതി അനുസരിച്ച് പരമാവധി 100 കിമി വേഗതയാണ് പറയുന്നതെങ്കിലും പരമാവധിയില്‍ നിന്ന് 10 കിലോമീറ്റർ വേഗത കുറച്ചെ ഓടിക്കാന്‍ ക‍ഴിയു. അതായത് 90 കിമി വേഗതയ്ക്ക് അപ്പുറം വന്ദേഭാരത് അടക്കുമള്ള ഒരു ട്രെയിനിനും കേരളത്തില്‍ ഓടാന്‍ ക‍ഴിയില്ല. അപ്പോള്‍ 160 കിമി വേഗത്തില്‍ ഓടാന്‍ ക‍ഴിയുന്ന ട്രെയിനിനെ കേര‍ളത്തില്‍ കൊണ്ട് വന്നിട്ട് ആര്‍ക്കും യാതൊരു പ്രയോജനവും ഉണ്ടാകില്ലെന്നായിരുന്നു ഇ ശ്രീധരൻ വ്യക്തമാക്കിയിരുന്നത്.

വന്ദേഭാരത് കൊണ്ടു വരുന്നത് മണ്ടത്തരമാണെന്നും പ്രചാരണവും മേനിനടിക്കലും മാത്രമെ ഈ നീക്കം കൊണ്ട് നടക്കുവെന്നും മെട്രോമാൻ പറഞ്ഞിരുന്നു. ഇ ശ്രീധരന്‍റെ അഭിപ്രായങ്ങളാണ് വീണ്ടും ചര്‍ച്ച് ഇടവരുത്തിയതില്‍ ഒരു പ്രധാന കാര്യവും 

Eng­lish Summary:
Van­deb­harat is no sub­sti­tute for K Rail: MV Govindan

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.