പത്തനംതിട്ട ഇലന്തൂർ ഇരട്ടനരബലിക്കേസ് പുറത്തുവന്നതിന് പിന്നാലെ താൻ നേരിടേണ്ടി വന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി. കേസിലെ പ്രതി ലൈല തന്നെ വീട്ടിലേക്ക് വിളിച്ചിരുന്നുവെന്ന് യുവതി പറയുന്നു. പന്തളം ഇടപ്പോൾ സ്വദേശിനി സുമയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. രണ്ടാമത്തെ നരബലിക്ക് 16 ദിവസം മുൻപാണ്, റോഡിലൂടെ നടക്കുകയായിരുന്ന സുമയെ വീട്ടിലേക്ക് വരാൻ ലൈല നിർബന്ധിച്ചത്. പക്ഷേ, ലൈലയെ പരിചയമില്ലാത്തതിനാൽ ക്ഷണം നിരസിച്ചെന്നു സുമ മാധ്യമങ്ങളോട് പറഞ്ഞു.
അടൂർ മഹാത്മാ ജനസേവാ അഗതി മന്ദിരത്തിലെ ജീവനക്കാരിയാണ് സുമ. വീടുകൾ തോറും നടന്ന് കേന്ദ്രത്തിലേക്ക് സംഭാവനകൾ സ്വീകരിക്കുന്നതാണ് ജോലി. ജോലിയുടെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബർ 10ന് ഭഗവൽ സിങ്ങിന്റെ വീടിന് സമീപത്തെ വഴിയിൽ കൂടി വരുമ്പോഴാണ് സമീപത്തെ കാവിൽ ലൈലയെ കണ്ടതെന്ന് ഇവര്‍ പറയുന്നു. ഒരു പരിചയവുമില്ലാത്ത ലൈല തന്നെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ വിളിച്ചതിനാല്‍ താൻ പോയില്ലെന്നും യുവതി പറയുന്നു.
വെള്ളമെങ്കിലും കുടിച്ചിട്ടു പോകാൻ പറഞ്ഞ് വീടിനു സമീപത്തേക്ക് ചെന്നു. വീട്ടിൽനിന്ന് പ്രായമുള്ള ഒരു പുരുഷൻ പുറത്തേക്ക് നോക്കുന്നതും കണ്ടു. എന്നാല്‍ താൻ പോകാൻ തയാറായില്ലെന്ന് സുമ പറയുന്നു. നരബലി വാർത്തയിൽ ലൈലയുടെയും ഭഗവൽ സിങ്ങിന്റെയും ചിത്രങ്ങൾ കണ്ടപ്പോഴാണു തന്നെ വീട്ടിലേക്കു വിളിച്ച കാര്യം ഓര്‍ത്തതെന്നും. ഇപ്പോള്‍ അത് ഓര്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുവെന്നും സുമ പറയുന്നു.
English Summary: elanthoor human sacrifices
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.