
മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിൽ വൃദ്ധ ദമ്പതികളെ പുലി ആക്രമിച്ചു കൊന്നു. കഡ്‌വി ഡാമിന് സമീപമായിരുന്നു സംഭവം. നിനോ കാങ്ക് (75), ഭാര്യ രുക്മിണിഭായ് കാങ്ക്(70) എന്നിവരാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഡ്‌വി അണക്കെട്ടിന് സമീപം പുല്ലുമേഞ്ഞ ഷെഡിൽ ആടുകളെ വളർത്തി ഉപജീവനം നടത്തിയിരുന്ന ദമ്പതികൾ ഉറങ്ങിക്കിടക്കുമ്പോഴാണ് പുലി ആക്രമിച്ചത്. പുലി ഇരുവരെയും വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരിച്ചു. മൃതദേഹങ്ങൾ പാതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
പിറ്റേന്ന് രാവിലെ ഗ്രാമവാസികളാണ് സംഭവം ആദ്യം അറിഞ്ഞത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതരും പൊലീസും സ്ഥലത്തെത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മൽക്കപ്പൂർ റൂറൽ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണവും അന്വേഷണവും ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.