3 March 2026, Tuesday

Related news

March 3, 2026
March 3, 2026
February 27, 2026
February 25, 2026
February 23, 2026
February 23, 2026
February 23, 2026
February 22, 2026
February 22, 2026
February 22, 2026

നെയ്യാറ്റിൻകരയില്‍ ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധിക മരിച്ചു

Janayugom Webdesk
തിരുവനന്തപുരം
March 3, 2026 4:14 pm

നെയ്യാറ്റിൻകരയില്‍ സ്വയം ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധിക മരണത്തിന് കീഴടങ്ങി. വ്ലാങ്ങാമുറി സ്വദേശി നളിനകുമാരി (67) ആണ് മരിച്ചത്. തിങ്കളാഴ്ച വീടിന് പുറക് വശത്ത് തൊണ്ടും ചിരട്ടയും കൂട്ടിയിട്ട് സ്വയം ചിതയൊരുക്കി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു ഇവര്‍. ഗുരുതരമായി പൊള്ളലേറ്റ നളിനകുമാരിയെ അയൽവാസികളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് 12 മണിയോടെയാണ് അന്ത്യം സംഭവിച്ചത്.

നളിനകുമാരിയുടെ ഭർത്താവ് ഒരു വർഷമായി ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിലെ മനോവിഷമമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് വിവരം. മൃതദേഹം പോസ്റ്റ്മോർട്ടം ശേഷം ബുധൻ രാവിലെ പത്തിന് വീട്ടുവളപ്പിൽ സംസ്കരിക്കും. നെയ്യാറ്റിൻകര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഭർത്താവ്: ക്രിസ്തുദാസ്. മക്കൾ: അരുൺ, അനൂപ്. മരുമക്കൾ: ബിന്നി, ആമി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar