17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 21, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024
September 10, 2024
September 6, 2024

തിരുവനന്തപുരത്ത് വയോധികയെ തട്ടിക്കൊണ്ടു പോയി ലൈംഗികപീഡനം; പിന്നാലെ മര്‍ദ്ദനവും

Janayugom Webdesk
കിളിമാനൂർ
August 30, 2022 6:16 pm

ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വയോധികയെ കാറിൽ കയറ്റിക്കൊണ്ടു പോയി ലൈംഗിക പീഡിപ്പിച്ചയാള്‍ അറസ്റ്റിൽ. കിളിമാനൂർ സ്വദേശിയായ വയോധികയെയാണ് വാഹനത്തിൽ തട്ടിക്കൊണ്ടുപോയി പലസ്ഥലങ്ങളിൽ എത്തിച്ച് കാറിനുള്ളിൽ വച്ച് പീഡിപ്പിച്ചത്. പള്ളിക്കൽ കെ കെ കോണം കോണത്ത് വീട്ടിൽ അൽ-അമീനാണ് (43) പിടിയിലായത്. ഇയാൾ മുൻപും ഇത്തരം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വയോധികയെ വീട്ടിൽ കൊണ്ടാക്കാം എന്നുപറഞ്ഞ് അൽ-അമീൻ കാറിൽ കയറ്റുകയായിരുന്നു. തുടർന്ന് വീട്ടിൽ കൊണ്ടുപോകാതെ വിജനമായ സ്ഥലങ്ങളിൽ എത്തിച്ചു ലൈംഗികമായി പീഡിപ്പിച്ചു. തുടർന്ന് രാത്രിയോടെ വൃദ്ധയെ വീട്ടിനു സമീപമുള്ള റോഡിൽ ഇറക്കിവിട്ടശേഷം കടന്നുകളഞ്ഞു. ആറ്റിങ്ങൽ ഡിവൈഎസ്‌പി ജി ബിനുവിന്റെ നേതൃത്വത്തിൽ പല സ്ഥലങ്ങളിലായി നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച ശേഷം മർദ്ദിച്ചയാൾ അറസ്റ്റിൽ

കിളിമാനൂർ: ബന്ധുവായ വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചശേഷം ക്രൂരമായി മർദ്ദിച്ചവശയാക്കി ഉപേക്ഷിച്ചു കടന്ന യുവാവ് അറസ്റ്റിൽ. കിളിമാനൂർ, തട്ടത്തുമല ലക്ഷം വീട് കോളനി വീട്ടു നമ്പർ 35‑ൽ താമസക്കാരനായ ആർ അംജിത്തിനെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റു ചെയ്തത്.

Eng­lish Sum­ma­ry: Elder­ly woman kid­napped and sex­u­al­ly assault­ed in Thiru­vanan­tha­pu­ram; fol­lowed by beatings

You may like this video also

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.