ന്യൂഡല്‍ഹി
March 20, 2024 10:26 pm
ഒന്നാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചു. 21 സംസ്ഥാനങ്ങളിലെ 102 പാര്‍ലമെന്റ് മണ്ഡലങ്ങളിലേക്കുള്ള വിജ്ഞാപനമാണ് കമ്മിഷന്‍ ഇന്നലെ പുറത്തിറക്കിയത്.
ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 27 ആണ്. ഉത്സവങ്ങളും ആഘോഷങ്ങളും പരിഗണിച്ച് ബിഹാറില്‍ നമാനിര്‍ദ്ദേശം സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒരു ദിവസംകൂടി നീട്ടി മാര്‍ച്ച് 28 വരെയാണ്.
ബിഹാറിലെ 40 മണ്ഡലങ്ങളിലാണ് ഒന്നാം ഘട്ടം. ബിഹാറില്‍ മാര്‍ച്ച് 30 നാണ് സൂക്ഷ്മ പരിശോധന. ബാക്കിയുള്ള 20 സംസ്ഥാനങ്ങളില്‍ മാര്‍ച്ച് 28 നും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ബീഹാറില്‍ ഏപ്രില്‍ രണ്ട് ആണ്. അരുണാചല്‍, അസാം, ചത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ജമ്മു ആന്റ് കാശ്മീര്‍, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളില്‍ മാര്‍ച്ച് 30 ആണ്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന്റെ വോട്ടിങ് ഏപ്രില്‍ 19 നാണ് നടക്കുക. ജൂണ്‍ നാലിനാണ് ഫല പ്രഖ്യാപനം.
English Summary: Election Commission issues notification for 1st phase of LS polls
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.