22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 3, 2024
December 3, 2024
November 30, 2024
November 26, 2024
November 23, 2024
November 21, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024

മണിപ്പൂരില്‍ കുടിയിറക്കപ്പെട്ട ജനങ്ങള്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകളില്‍ വോട്ട് ചെയ്യാമെന്ന് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 2, 2024 11:20 am

മണിപ്പൂരിൽ കുടിയിറക്കപ്പെട്ട ജനങ്ങൾക്ക് ദുരിതാശ്വാസ ക്യാമ്പുകളിൽ വോട്ട് ചെയ്യുന്നത് സംബന്ധിച്ച് വിജ്ഞാപനമിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ.മണിപ്പൂരിൽ നടന്ന വംശീയ ഉന്മൂലനത്തെ തുടർന്ന് 60,000ത്തിലധികം ആളുകളാണ് വീടുകൾ നഷ്ടമായി കുടിയിറക്കപ്പെട്ടത്. ഇതിൽ ബഹുഭൂരിപക്ഷവും വിവിധ ജില്ലകളിലായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്.അയൽ സംസ്ഥാനങ്ങളിൽ അഭയം തേടിയവരും നിരവധിയാണ്. കലാപത്തിന് മുമ്പ് സാധാരണ ജീവിതം നയിച്ച പ്രദേശങ്ങളിലാണ് കുടിയിറക്കപ്പെട്ട ജനങ്ങൾക്ക് വോട്ടുള്ളത്.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ച ശേഷമാണ് മണിപ്പൂരിലെ അതാത് നിയമസഭാ, ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ തന്നെ അവർക്ക് തുടരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചത്.ആഭ്യന്തര തലത്തിൽ കുടിയിറക്കപ്പെട്ടവർക്ക് ദുരിതാശ്വാസ ക്യാമ്പുകളിൽ സജ്ജമാക്കുന്ന പ്രത്യേക പോളിങ് സ്റ്റേഷനുകളിൽ വോട്ട് ചെയ്യാനുള്ള സംവിധാനമൊരുക്കും.പ്രത്യേക ഇവിഎമ്മുകൾ ഉപയോഗിച്ചായിരിക്കും ഈ പോളിങ് സ്റ്റേഷനുകളിൽ വോട്ടെടുപ്പ് നടത്തുക.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് പ്രത്യേക പോളിങ് സ്റ്റേഷനുകളുടെ സ്ഥാനം സംബന്ധിച്ച വിവരങ്ങൾ നൽകുമെന്നും, തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് സാക്ഷിയാകുന്നതിന് ഏജന്റുകളെ അയക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.വെബ് ക്യാമറയുടെ നിരീക്ഷണത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക.

നിലവിൽ മേൽപ്പറഞ്ഞ വോട്ടർമാർ താമസിക്കാൻ സാധ്യതയുണ്ടെന്ന് കരുതുന്ന ദുരിതാശ്വാസ ക്യാമ്പുകൾ 10 ജില്ലകളിലാണുള്ളത്.ഇഫാൽ വെസ്റ്റ്, ഇഫാൽ ഈസ്റ്റ്, ബിഷ്‌ണുപൂർ, തൗബൽ, കാക്ചിങ്, ചുരചന്ദ്പൂർ, കാങ്പോക്പി, തെങ്നൂപാൽ, ലിരിബാം, ഉഖ്റുൽ എന്നിവിടങ്ങളിലാണ് ക്യാമ്പുകളുള്ളത്.

Eng­lish Summary:
Elec­tion Com­mis­sion of Manipur Dis­placed Peo­ple Can Vote in Relief Camps

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.