23 January 2026, Friday

Related news

January 16, 2026
December 20, 2025
December 13, 2025
November 21, 2025
November 16, 2025
November 15, 2025
November 6, 2025
August 14, 2025
August 11, 2025
August 11, 2025

സംസ്ഥാനങ്ങളിലെ വോട്ടര്‍പ്പട്ടികയില്‍ കുടിയേറ്റ തൊഴിലാളികളെ കുത്തിനിറയ്ക്കാന്‍ നിര്‍ദ്ദേശവുമായി തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍

Janayugom Webdesk
ന്യൂഡല്‍ഹി
July 3, 2025 10:41 am

സംസ്ഥാനങ്ങളിലെ വോട്ടര്‍പ്പട്ടികയില്‍ കുടിയേറ്റ തൊഴിലാളികളെ കുത്തിനിറയ്ക്കാന്‍ നിര്‍ദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വോട്ടര്‍പ്പട്ടികയിലാണ് കുടിയേറ്റ തൊഴിലാളികളെ കുത്തി നിറയ്കാകനുള്ള ശ്രമം . അതുപോലെ വോട്ടര്‍പട്ടികയില്‍ നിന്നും വ്യാപകമായി ആളുകളെ പുറന്താള്ളാനും നിര്‍ദ്ദേശമുണ്ട് ബിജെപിയുടെ നിർദേശപ്രകാരമാണ്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഇത്തരം നീക്കമെന്ന വിമർശം ശക്തമാണ്‌.

വോട്ടർമാർ നിലവിൽ താമസിക്കുന്നത്‌ എവിടെയാണോ അവിടുത്തെ വോട്ടർപ്പട്ടികയില്‍ പേര്‌ ഉൾപ്പെടുത്തുമെന്നാണ് മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ നിര്‍ദേശം. ബിഹാറിൽ വോട്ടര്‍പ്പട്ടികയിലുള്ളവര്‍ പൗരത്വം തെളിയിക്കണമെന്ന നിര്‍ദേശത്തിനെതിരെ പ്രതിഷേധം രൂക്ഷമായിരിക്കെയാണ്‌ രാജ്യത്തെ വോട്ടിങ് ഘടനയെപോലും അട്ടിമറിക്കുന്ന പുതിയ നീക്കം.സ്വന്തം വീടുള്ള സ്ഥലത്ത്‌ വോട്ടർ താമസിക്കുന്നില്ലെങ്കിൽ അവിടുത്തെ പട്ടികയിൽ ഉൾപ്പെടുത്താനാകില്ല. നിലവിൽ താമസം എവിടെയാണോ അവിടുത്തെ വോട്ടർപ്പട്ടികയിലാണ്‌ പേര്‌ ചേർക്കേണ്ടത്‌. 

പട്‌നയിൽ വീടുള്ള ഒരാൾ നിലവിൽ താമസിക്കുന്നത്‌ ഡൽഹിയിൽ ആണെങ്കിൽ ഡൽഹിയിലെ പട്ടികയിലാണ്‌ പേര്‌ ചേർക്കേണ്ടത്‌. അല്ലാതെ സ്വന്തം വീട്‌ പട്‌നയിലാണെന്ന കാരണത്താൽ അവിടുത്തെ പട്ടികയിൽ തുടരാനാകില്ലബൂത്ത്‌തല ഉദ്യോഗസ്ഥരോട്‌ സംസാരിക്കവെ ഗ്യാനേഷ്‌ കുമാർ പറഞ്ഞു. രാജ്യത്ത്‌ ഏറ്റവും കൂടുതൽ പേർ മറ്റ് സംസ്ഥാനങ്ങളിൽ തൊഴിൽചെയ്യുന്ന ബിഹാർ, തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുന്ന ഘട്ടത്തില്‍ ഈ നിര്‍ദേശം നടപ്പാക്കുന്നത് വോട്ടര്‍ പട്ടികയില്‍ വലിയ പൊളിച്ചെഴുത്തിന് വഴിയൊരുക്കും. ബിഹാറിൽനിന്ന് തൊഴില്‍തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയ ഒന്നരകോടിയോളം പേര്‍ വോട്ടര്‍പ്പട്ടികയില്‍നിന്ന് പുറത്താകും.

ഉത്തരേന്ത്യയിൽ നിന്നുള്ള കുടിയേറ്റത്തൊഴിലാളികൾ കൂടുതലും കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ്‌. 2026ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ട കേരളത്തിലെയും തമിഴ്നാട്ടിലെയും വോട്ടർ പട്ടികയിൽ ഉത്തരേന്ത്യൻ കുടിയേറ്റത്തൊഴിലാളികൾ കൂട്ടത്തോടെ ഇടംപിടിക്കാൻ ഈ നിർദേശം വഴിവയ്ക്കും. ദേശീയ പൗരത്വ രജിസ്‌റ്ററി(എൻആർസി)ന്‌ സമാനമായ പൗരത്വപരിശോധനയാണ് വോട്ടര്‍പട്ടിക പരിഷ്‌കരണത്തിലൂടെ ബിഹാറില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ആരംഭിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.