രാജ്യത്തെ ആഭ്യന്തര കുടിയേറ്റക്കാര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ മാതൃക തയ്യാറാക്കി പുതിയ സംവിധാനത്തെക്കുറിച്ച് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടി.
ഒരു ബൂത്ത് വഴി വിവിധ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് സാധ്യമാകുന്ന തരത്തിലാണ് പുതിയ വോട്ടിംഗ് യന്ത്രത്തിന്റെ മാതൃക തയ്യാറാക്കിയത്.പുതിയ സംവിധാനം വഴി വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഗമനം.
രാജ്യത്ത് 85 ശതമാനം കുടിയേറ്റവും സംസ്ഥാനങ്ങള്‍ക്ക് ഉള്ളില്‍ തന്നെയെന്നാണ് കമ്മീഷന്‍ കണ്ടെത്തിയിട്ടുള്ളത്.അന്യസംസ്ഥാനങ്ങളില്‍ താമസമാക്കിയവര്‍ക്ക് പുതിയ സംവിധാനം നിലവില്‍ വന്നാല്‍ ഇപ്പോഴുള്ള സ്ഥലങ്ങളില്‍ താമസിച്ചുകൊണ്ട് തന്നെ സ്വന്തം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാനാകും. ഇതിന്റെ പൈലറ്റ് പദ്ധതി പരീക്ഷിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.
English Summary:
Election Commission to provide an opportunity for internal migrants to vote
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.