10 January 2026, Saturday

Related news

January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 6, 2026

തെരഞ്ഞെടുപ്പ് ഫണ്ട് : കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാര്‍ മുക്കിയതായി രാജ് മോഹന്‍ ഉണ്ണിത്താന്‍

Janayugom Webdesk
തിരുവനന്തപുരം
May 17, 2024 4:08 pm

ലോക്സഭാ തെരഞെടുപ്പിന്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാന്‍ മുക്കിയെന്ന ആരോപണവുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍.കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തില്‍ ബൂത്ത് കമ്മിറ്റികള്‍ക്ക് നല്‍കാന്‍ ഏല്‍പ്പിച്ച പണമാണ് ചില മണ്ഡലം പ്രസിഡന്റുമായി മുക്കിയതെന്നും പണം തട്ടിയെടുത്തവരെ അറിയാമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. 

ഡിസിസി ഓഫീസിൽ നടന്ന പരിപാടിയിലാണ് ഫണ്ട് മുക്കിയെന്ന ആരോപണം അദ്ദേഹം ഉന്നയിച്ചത്. ഒപ്പം ഫണ്ട് മുക്കിയ ആരെയും വെറുതെ വിടില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. തെരഞ്ഞെടുപ്പിന് ബ്ലോക്ക് കമ്മിറ്റിക്ക് കൊടുക്കേണ്ട പൈസയും മണ്ഡലം കമ്മിറ്റിക്ക് കൊടുക്കേണ്ട പൈസയും കൃത്യമായി കൊടുത്തു. എന്നാൽ ബൂത്ത് കമ്മിറ്റികൾക്ക് കൊടുക്കാൻ നൽകിയ പണമാണ് ചില മണ്ഡലം പ്രസിഡന്റുമാര്‍ മുക്കിയത്. അവരെയെല്ലാം ഞങ്ങൾ പിടിച്ചിട്ടുണ്ട്.

ഡിസിസി പ്രസിഡന്റിനും ഇക്കാര്യമറിയാം. അതുകൊണ്ട് ആരെയും വെറുതെ വിടുന്ന പ്രശ്നമില്ലെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടു പ്രസംഗം കോൺഗ്രസ് പ്രവര്‍ത്തകൻ ക്യാമറയിൽ ചിത്രീകരിച്ചിരുന്നു. പ്രസംഗത്തിനിടെ ഇക്കാര്യം ശ്രദ്ധിച്ച രാജ്മോഹൻ ഉണ്ണിത്താൻ വീഡിയോ ചിത്രീകരിക്കുന്നത് നിര്‍ത്താനും ചിത്രീകരിച്ച ഭാഗം ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ വീഡിയോ ഡിലീറ്റ് ചെയ്തില്ലെന്ന് മാത്രമല്ല പുറത്താവുകയും ചെയ്തു.

Eng­lish Summary:
Elec­tion funds: Raj Mohan Unnithan said that Con­gress con­stituen­cy pres­i­dents have sunk

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.