കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് കെപിസിസി നിര്‍ദേശിക്കില്ലെന്ന് പ്രസിഡന്‍റ് കെ സുധാകരന്‍. വോട്ടര്‍മാര്‍ക്ക് യുക്തിക്ക് അനുസരിച്ച് വോട്ട് രേഖപ്പെടുത്താമെന്നും സുധാകരന്‍ പറഞ്ഞു.
പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥികളില്ല. ജനാധിപത്യപരമായി തീരുമാനമെടുക്കാനുള്ള അവകാശം എല്ലാ നേതാക്കള്‍ക്കുമുണ്ട്. അക്കാര്യത്തില്‍ പാര്‍ട്ടി ഇടപെടില്ല. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും പ്രബലരായ സ്ഥാനാര്‍ഥികളാണെന്നും സുധാകരന്‍ പറഞ്ഞു. അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ശശി തരൂര്‍, കെഎന്‍ ത്രിപാഠി എന്നിവരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷന്‍ നല്‍കിയതിന് പിന്നാലെ ഖാര്‍ഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ചു. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക ഇന്നു വൈകിട്ടു പ്രസിദ്ധീകരിക്കും. ഈ മാസം 8 വരെ പത്രിക പിന്‍വലിക്കാം. 17നു പിസിസി ആസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ്. ആകെ ഒന്‍പതിനായിരത്തിലധികം വോട്ടര്‍മാരാണുള്ളത്. 19ന് എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍. അന്നുതന്നെ ഫലപ്രഖ്യാപനം.
English Summary:
Election of Congress president: KPCC that you can vote according to your conscience
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.