നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കുള്ള വിലക്ക് നീട്ടി. രാഷ്ട്രീയ പാർട്ടികളുടെ റാലികൾക്കും റോഡ് ഷോകൾക്കുമുള്ള വിലക്കാണ് നീട്ടിയത്. ജനുവരി 22 വരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് . കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത്. ഓഡിറ്റോറിയങ്ങളിൽ 300 പേർ വരെയുള്ള യോഗങ്ങൾ സംഘടിപ്പിക്കാം. എന്നാൽ ഇത് ഓഡിറ്റോറിയത്തിന്റെ ശേഷിയുടെ 50 ശതമാനം അല്ലെങ്കിൽ സംസ്ഥാന ദുരന്തനിവാരണ അതോററ്റി നിശ്ചയിച്ചിരിക്കുന്ന പരിധിയിലായിരിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. ജനുവരി എട്ട് മുതൽ 15 വരെയായിരുന്നു തെരഞ്ഞെടുപ്പ് റാലികൾക്ക് നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
English Summary:Election: V for political parties rallies and road shows. Luck stretched
you may also like video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.