
പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും
താരസംഘടനയായ ‘എ എം എം എ’യുടെ പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള നിർണായക തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 10 മണി മുതലാണ് വോട്ടെടുപ്പ് ആരംഭിക്കുക. ഉച്ചയോടെ ഫലം പുറത്തുവരും. ഉച്ചയ്ക്ക് ശേഷം ജനറൽ ബോഡി യോഗവും വൈകുന്നേരത്തോടെ പുതിയ ഭരണസമിതിയുടെ ആദ്യ എക്സിക്യൂട്ടീവ് യോഗവും ചേരും. ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന് മോഹൻലാൽ നേതൃത്വം നൽകിയിരുന്ന ഭരണസമിതി കഴിഞ്ഞ ഓഗസ്റ്റിൽ രാജിവെച്ചതിനെ തുടർന്ന് അഡ്ഹോക് കമ്മിറ്റിയാണ് സംഘടനയെ നയിച്ചിരുന്നത്. ഒരു വർഷത്തിന് ശേഷമാണ് ‘എ എം എം എ’യിൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്.
ജഗദീഷ് പിന്മാറിയതോടെ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം ശ്വേതാ മേനോനും ദേവനും തമ്മിലാണ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തല, ലക്ഷ്മി പ്രിയ, നാസർ ലത്തീഫ് എന്നിവരാണ് മത്സരരംഗത്തുള്ളത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും രവീന്ദ്രനും ഏറ്റുമുട്ടും. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ട്രഷറർ സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലുമാണ് മത്സരിക്കുന്നത്. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് 13 പേരാണ് മത്സരരംഗത്തുള്ളത്. ഇതിൽ 4 സീറ്റുകൾ വനിതാ സംവരണമാണ്. 7 ജനറൽ സീറ്റുകളിലേക്ക് 8 പേരും 4 വനിതാ സംവരണ സീറ്റുകളിലേക്ക് 5 പേരും മത്സരിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.