19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 28, 2024
September 19, 2024
September 12, 2024
June 11, 2024
June 10, 2024
May 26, 2024
May 23, 2024
May 18, 2024
January 17, 2024
December 16, 2023

ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച സംഭവം; ഓലയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു

Janayugom Webdesk
ചെന്നൈ
March 30, 2022 1:48 pm

ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച പശ്ചാത്തലത്തിൽ ഓലയ്ക്കെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു. പൂനെയിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെയാണ് ഓലയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ വെല്ലൂരിൽ ഒകിനവയുടെ ഇലക്ട്രിക് സ്കൂട്ടർ തീപിടിച്ചതും അന്വേഷിക്കും.

ഓല എസ്1 പ്രോ ആണ് അഗ്നിക്കിരയായത്. കഴിഞ്ഞ ആഴ്ച പൂനെയിലാണ് സംഭവം. സ്കൂട്ടറിനു തീപിടിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവം അറിഞ്ഞെന്നും അന്വേഷണം നടക്കുകയാണെന്നും ഓല പ്രതികരിച്ചു. വരും ദിവസങ്ങളിൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഓല അറിയിച്ചു. ആദ്യം സ്കൂട്ടറിൽ നിന്ന് പുക ഉയരുകയും പിന്നീട് തീപടരുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. തുടർന്ന് സ്കൂട്ടർ ആകെ അഗ്നി വിഴുങ്ങുകയാണ്. ഓല സ്കൂട്ടറുകൾക്ക് തീപിടിക്കുന്ന വിവിധ സംഭവങ്ങൾ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ റിപ്പോർട്ട് ചെയ്തത് ആളുകൾക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. പലരും ഓർഡറുകൾ ക്യാൻസൽ ചെയ്യുകയുമുണ്ടായി.

eng­lish sum­ma­ry; Elec­tric scoot­er fire; An inves­ti­ga­tion has been announced against Ola

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.