ഷോര്‍ട്ട് സര്‍ക്ക്യൂട്ട് മൂലമുണ്ടായ വൈദ്യുതാഘാതത്തില്‍ മുംബൈയില്‍ ഒരു കുടുംബത്തിലെ ഏഴുപേര്‍ വെന്തുമരിച്ചു. രണ്ട് കുട്ടികള്‍ ുഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. മുബൈയിലെ ചെമ്പൂരിലുള്ള സിദ്ധാര്‍ത്ഥ് കോളനിയിലാണ് സംഭവം. ഇരുനില കെട്ടിടത്തില്‍ രാവിലെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. താഴത്തെ നിലയിലുണ്ടായ തീപിടിത്തം വീട്ടിലേക്കും വ്യാപിക്കുകയായിരുന്നു. താഴത്തെ കടയില്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ ഉണ്ടായിരുന്നു. ഇവിടെയാണ് ഷോര്‍ട്ട് സര്‍ക്ക്യൂട്ടുണ്ടായത്. ഏഴു വയസുകാരനായ പാരിസ് ഗുപ്ത, 10 വയസുകാരനായ നരേന്ദ്ര ഗുപ്തയും മഞ്ജു പ്രേം ഗുപ്ത, അനിത ഗുപ്ത, പ്രേം ഗുപ്ത, വിദ്ധി ഗുപ്ത, ഗീത ഗുപ്ത എന്നിവരാണ് മരിച്ചത്. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.