വൈദ്യുതി നിരക്ക് വർധന ഉടന്‍ ഉണ്ടാകില്ല. നിലവിലെ താരിഫ് പ്രകാരമുള്ള നിരക്ക് ഒക്ടോബർ 31 വരെ തുടരാൻ റഗുലേറ്ററി കമ്മിഷൻ വൈദ്യുതി ബോർഡിന് അനുമതി നൽകി. കഴിഞ്ഞ മാർച്ച് 31 വരെയുള്ള നിശ്ചയിച്ചിരുന്ന നിരക്കാണ് ഒരു മാസം കൂടി തുടരാൻ അനുവാദം നൽകിയിരിക്കുന്നത്.
കെഎസ്ഇബിയുടെ വരവ് ചെലവുകൾ പരിശോധിച്ച് ഓരോ വർഷവും ഏപ്രിൽ ഒന്നു മുതൽ പുതിയ നിരക്ക് പ്രാബല്യത്തിലാകേണ്ടതാണ്. എന്നാൽ കഴിഞ്ഞ വർഷം മുതൽ അഞ്ച് വർഷത്തെ നിരക്ക് ഒന്നിച്ച് പ്രഖ്യാപിക്കാൻ റഗുലേറ്ററി കമ്മിഷൻ തീരുമാനിച്ചിരുന്നു. എന്നാൽ മുൻ വർഷവും ഒരു വർഷത്തെ നിരക്ക് വർധനയാണ് നടപ്പാക്കാനായത്. ഈ വർഷം നാല് വർഷത്തെ നിരക്ക് വർധനയ്ക്കാണ് നടപടികൾ പുരോഗമിക്കുന്നത്. ഇതിനുള്ള പൊതു അദാലത്ത് ഉൾപ്പെടെ കമ്മിഷൻ നടത്തുകയും ചെയ്തു. നടപടി ക്രമങ്ങൾ പൂർത്തിയാകും മുറയ്ക്ക് പുതുക്കിയ താരിഫ് പ്രസിദ്ധീകരിക്കും.
English Summary: electricity charge will not increase soon
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.