18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 14, 2024
October 29, 2024
August 6, 2024
July 17, 2024
May 24, 2024
May 13, 2024
May 12, 2024
May 11, 2024
May 7, 2024
May 3, 2024

വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ

Janayugom Webdesk
തിരുവനന്തപുരം
April 8, 2024 8:42 am

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ. ശനിയാഴ്ച ആകെ ഉപയോഗം 108.2256 ദശലക്ഷം യൂണിറ്റ് എത്തി. പീക് ടൈമിലെ ആവശ്യകതയും റെക്കോഡിലാണ്. വൈകിട്ട് ആറ് മണി മുതൽ 11 മണി വരെ 5364 മെഗാവാട്ട് വൈദ്യുതി ആണ് ആവശ്യമായി വന്നത്. ഈ മാസം മൂന്നിന് ആണ് ഇതിന് മുമ്പ് ഏറ്റവും അധികം വൈദ്യുതി ഉപയോഗം ഉണ്ടായത്.

107.7679 ദശലക്ഷം യൂണിറ്റായിരുന്നു അന്നത്തെ ഉപയോഗം കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിദിന വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റിന് മുകളിൽ ആണ്. ഇത്തരത്തിലുള്ള വൈദ്യുതി ആവശ്യകത പ്രസരണ വിതരണ ശൃംഖലയെ ബാധിച്ചെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. മുൻ‍‍കാലങ്ങളിൽ‍‍ പീക്ക് ലോഡ് ആവശ്യകത വൈകിട്ട് ആറ് മുതൽ‍‍ പത്തുമണി വരെയായിരുന്നുവെങ്കിൽ‍‍ ഇപ്പോഴത് രാത്രി 12 മണിയോളം ആയിട്ടുണ്ട്.
സംസ്ഥാനതിന്റെ പ്രത്യേക സാഹചര്യം കണക്കിൽ എടുത്തു ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചിരുന്നു. 

Eng­lish Sum­ma­ry: Elec­tric­i­ty con­sump­tion at all-time high

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.