
സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ വീണ്ടും മരണം. അട്ടപ്പാടി ചീരങ്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരി (40) യാണ് കൊല്ലപ്പെട്ടത്.
പശുവിനെ മേയ്ക്കാൻ കാട്ടിൽ പോയ വെള്ളിങ്കിരിയെ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കാടിനുള്ളിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ഇന്നലെയാണ് കാടിനുള്ളിലേയ്ക്ക് പോയത്. രാവിലെയായിട്ടും തിരികെ വരാത്തതോടെ നാട്ടുകാരും വനം വകുപ്പും ആർ ആർ ടി സംഘവും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.