ടെസ്ല സിഇഒ ഇലോണ്‍ മസ്ക് കമ്പനിയിലെ ഓഹരി വിറ്റതായി റിപ്പോര്‍ട്ട്. ട്വിറ്റര്‍ വാങ്ങുന്നതിനായാണ് 395 കോടി ഡോളര്‍ (32,185 കോടി രൂപ) മൂല്യമുള്ള ഓഹരികള്‍ വിറ്റത്. ഓഹരികള്‍ വിറ്റുമാത്രം 20 ബില്യണ്‍ ഡോളറാണ് മസ്ക് സമാഹരിച്ചത്. 44 ബില്യണ്‍ ഡോളറിനാണ് ട്വിറ്റര്‍ മസ്ക് സ്വന്തമാക്കിയത്. അതേസമയം കമ്പനിയുടെ കൂടുതല്‍ ഓഹരികള്‍ വില്‍ക്കാന്‍ പദ്ധതിയില്ലെന്ന് അദ്ദേഹം അറിയിച്ചു.
3.95 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ടെസ്ലയില്‍ നിന്നായി 1.95 കോടി ഓഹരിയാണ് വിറ്റഴിച്ചത്. വിപണി മൂല്യത്തില്‍ ടെസ്ലയ്ക്ക് വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. മസ്കിന്റെ മൊത്തം ആസ്തി 200 ബില്യണ്‍ ഡോളറിന് താഴെത്തി. ട്വിറ്റര്‍ ഏറ്റെടുക്കുമെന്ന് പ്രസ്താവനയുണ്ടായതിന് പിന്നാലെയാണ് ടെസ്ലയുടെ വിപണിമൂല്യം ഇടിയാന്‍ തുടങ്ങിയത്. അതിനിടെ ട്വിറ്ററില്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു.
English Summary:Elon Musk sold $3.95 billion in Tesla shares to buy Twitter
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.