ലെെംഗിക അതിക്രമ ആരോപണത്തിൽ പ്രതികരണവുമായി സ്പേസ് എക്സ്, ടെസ്ല സിഇഒ ഇലോൺ മസ്ക്. 2016ൽ പ്രെെവറ്റ് ജെറ്റിൽ വച്ച് നടന്നു എന്നാരോപിക്കുന്ന സംഭവം യാഥാർത്ഥ്യമല്ലെന്നും ആരോപണം ഉന്നയിച്ച യുവതിയെ താൻ വെല്ലുവിളിക്കുകയുമാണെന്നാണ് ഇലോൺ മസ്കിന്റെ പ്രതികരണം. ട്വിറ്റിലൂടെയായിരുന്നു മസ്കിന്റെ പ്രതികരണം. എന്നാൽ സംഭവത്തിൽ മസ്കിനെതിരെയുളള ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് പരാമർശിക്കാതെയായിരുന്നു ഇലോൺ മസ്കിന്റെ ട്വീറ്റ്.
‘അവരുടെ സുഹൃത്ത് എന്നെ നഗ്നനായി കണ്ടുവെന്ന് അവകാശപ്പെടുന്നത് നുണയാണ്. അവരെ ഞാൻ വെല്ലുവിളിക്കുന്നു. എന്റെ ശരീരത്തിൽ നിങ്ങൾ കണ്ടുവെന്ന് പറയുന്ന ഭാഗത്തിലെ ടാറ്റൂകൾ, മറുക് എന്നിവ വിവരിക്കുക. പൊതുജനങ്ങൾക്ക് അറിയാത്ത ഒരു കാര്യമാണ് അത്. അവൾക്കതിന് കഴിയില്ല. കാരണം, അത് ഒരിക്കലും സംഭവിച്ചിട്ടില്ല’, മസ്ക് ട്വീറ്റ് ചെയ്തു.
സ്പേസ് എക്സ് കോർപ്പറേറ്റ് ജെറ്റ് ക്രൂ അംഗമായ കരാർ ജീവനക്കാരിയോട് മസ്ക് മോശമായി പെരുമാറിയെന്ന് ആരോപണം ഉയർന്നിരുന്നു. 2016ലാണ് സംഭവം. ഇതിന്റെ പശ്ചാത്തലത്തിലാണ് മസ്കിന്റെ പ്രതികരണം.
English summary;Elon Musk with a response to the sexual assault
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.