22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026

ഇലോണ്‍ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയില്‍ അനുമതി

Janayugom Webdesk
ന്യൂഡൽഹി
July 9, 2025 9:50 pm

ഇന്ത്യയില്‍ സ്റ്റാർലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾക്ക് അനുമതി. സ്റ്റാർലിങ്ക് ജെൻ 1 ലോ എർത്ത് ഓർബിറ്റ് ഉപഗ്രഹ ശൃംഖല ഉപയോഗിച്ച് ഉപഗ്രഹ ആശയവിനിമയ സേവനങ്ങൾ വാഗ്ദാനം ചെയ്യാൻ ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ ആണ് ഔദ്യോഗിക അനുമതി നൽകിയത്. 

അനുമതി ലഭിച്ച തീയതി മുതൽ അഞ്ച് വർഷത്തേക്കോ അല്ലെങ്കിൽ ജെൻ 1 ഉപഗ്രഹ ശൃംഖലയുടെ പ്രവർത്തന കാലാവധി അവസാനിക്കുന്നത് വരെയോ (ഏതാണോ ആദ്യം സംഭവിക്കുന്നത്) ആയിരിക്കും ഈ അനുമതിയുടെ കാലാവധി. ഇന്ത്യയുടെ വിദൂര പ്രദേശങ്ങളിൽ പോലും അതിവേഗ ഉപഗ്രഹ ഇന്റർനെറ്റ് എത്തിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിത്. അതേസമയം, സ്റ്റാർലിങ്കിന്റെ സേവനങ്ങൾ ആരംഭിക്കുന്നതിന് സർക്കാർ വകുപ്പുകളിൽ നിന്നുള്ള എല്ലാ റെഗുലേറ്ററി അനുമതികളും ലൈസൻസുകളും ആവശ്യമാണ്. 540‑കിലോമീറ്ററിനും 570 കിലോമീറ്ററിനും ഇടയിൽ ഉയരത്തിൽ ഭൂമിയെ ചുറ്റുന്ന 4,408 ഉപഗ്രഹങ്ങൾ ഉൾപ്പെടുന്ന ഒരു ആഗോള ശൃംഖലയാണ് സ്റ്റാർലിങ്ക് ജെൻ1. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.