ബദിയടുക്ക, കുമ്പള, മഞ്ചേശ്വരം, ആദൂർ, മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധികളിലും കര്‍ണാടകയിലുമായി 11 ഓളം വഞ്ചന കേസുകളിലായി കോടികൾ പല വ്യക്തികളിൽ നിന്ന് തട്ടിയെടുത്ത് ഒളിവിലായിരുന്ന മുൻ ഡിവൈഎഫ്ഐ നേതാവും ഷേണി സ്വദേശിനിയുമായ സജിത റായ് (27) പിടിയിലായി. ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ ആറ് കേസും കുമ്പള മഞ്ചേശ്വരം, മേല്പറമ്പ , ആദൂർ സ്റ്റേഷനുകളിൽ ഓരോ കേസും കർണാടകയിൽ ഒരു കേസും നിരവധി പരാതികളും പ്രതിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കർണാടകയിലും കേരളത്തിലുമായി വിവിധ കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് പ്രതി പലരിൽ നിന്നായി കോടികൾ തട്ടിയെടുത്തത്.
കേസുകളുടെ ഗൗരവം കണക്കിലെടുത്ത് ജില്ലാ പൊലീസ് മേധാവി ശില്പ ഡി യുടെ നിർദ്ദേശ പ്രകാരം കാസർകോട് ഡി വൈ എസ് പി സുനിൽ കുമാർ സി കെ യുടെ നേതൃത്വത്തിൽ വിദ്യാനഗർ ഇൻസ്‌പെക്ടർ വിപിൻ യു പി അടങ്ങുന്ന പ്രിത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.