19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 16, 2024
December 14, 2024
December 13, 2024
December 13, 2024
December 11, 2024
December 10, 2024
December 10, 2024
November 25, 2024
November 24, 2024

തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സർക്കാർ അട്ടിമറിക്കുന്നു; ഇ ജെ ബാബു

Janayugom Webdesk
മാനന്തവാടി
January 5, 2023 4:54 pm

എൻആർഇജി വർക്കേഴ്സ് ഫെഡറേഷൻ എഐടിയുസി കേന്ദ്രസർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചരണാർത്ഥം നടത്തുന്ന സംസ്ഥാനപ്രചാരണ വാഹനജാഥയ്ക്ക് മാനന്തവാടിയിൽ സ്വീകരണം നൽകി. വയനാട്ടിലെ ആദ്യ സ്വീകരണ യോഗം സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ തൊഴിൽ ഉറപ്പ് പദ്ധതി അട്ടിമറിക്കുന്നതായും തൊഴിലെടുത്തവർക്ക് വയനാട്ടിൽ മാത്രം ലക്ഷകണക്കിന് രൂപയാണ് കുടിശ്ശികയെന്നും തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കണമെന്നും മറ്റ് അനുകുല്യങ്ങൾ നൽകണന്നെയും ഇ ജെ ബാബു ആവശ്യപ്പെട്ടു.

എഐടിയുസി മണ്ഡലം സെക്രട്ടറി കെ സജീവൻ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ല കൗൺസിൽ അംഗം നിഖിൽ പദ്മനാഭൻ സ്വാഗതം പറഞ്ഞു. ജാഥ ക്യാപ്റ്റൻ കെ അനിമോൻ ജാഥ ഡയറക്ടർ വി രാജൻ,എഐടിയുസി ജില്ലാ സെക്രട്ടറി സി എസ് സ്റ്റാൻലി, എൻ ആർഇജി വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി കൃഷ്ണകുമാർ, സിപിഐ ജില്ല എക്സിക്യുട്ടിവ് അംഗം കെ ശശിധരൻ, സിപിഐ പനമരം മണ്ഡലം സെക്രട്ടറി ആലി തിരുവാൾ, ലോക്കൽ സെക്രട്ടറി കെ പി വിജയൻ തുടങ്ങിയവർ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.