7 December 2025, Sunday

Related news

November 11, 2025
September 2, 2025
July 31, 2025
July 28, 2025
March 12, 2025
February 2, 2025
December 27, 2024
January 1, 2024
October 21, 2023
February 24, 2023

തൊഴിലുറപ്പ് പദ്ധതി: തൊഴില്‍ ദിനങ്ങള്‍ 44 ആയി ചുരുങ്ങി

Janayugom Webdesk
ന്യൂഡല്‍ഹി
February 2, 2025 11:26 pm

2024–25 സാമ്പത്തിക വര്‍ഷത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴില്‍ ദിനങ്ങള്‍ 44.62 എന്ന നിലയിലേക്ക് ചുരുങ്ങിയതായി കണക്കുകള്‍. രാജ്യത്തെ അടിസ്ഥാന ജനവിഭാഗം ആശ്രയിക്കുന്ന ബൃഹദ് പദ്ധതിയിലാണ് തൊഴില്‍ ദിനങ്ങള്‍ 100 ല്‍ നിന്ന് 44.62 എന്ന നിലയിലേക്ക് പതിച്ചത്. ആകെ തൊഴില്‍ദിനങ്ങളുടെ എണ്ണം 2023–24 സാമ്പത്തിക വർഷത്തിലെ 312.37 കോടിയിൽ നിന്ന് 2024–25ൽ 239.67 കോടിയായി കുറഞ്ഞു. 2023–24 പദ്ധതി വര്‍ഷം 52.08 തൊഴില്‍ ദിനങ്ങളാണ് ഒരാള്‍ക്ക് ലഭിച്ചിരുന്നതെന്നും മോഡി ഭരണത്തില്‍ തൊഴില്‍ ദിനങ്ങള്‍ കുറഞ്ഞു വരുന്ന പ്രവണത വര്‍ധിക്കുന്നതായും എന്‍ആര്‍ഇജിഎ സംഘര്‍ഷ മോര്‍ച്ച പ്രതികരിച്ചു. പദ്ധതി ബജറ്റ് വിഹിതം വര്‍ധിപ്പിക്കാനോ തൊഴില്‍ ദിനങ്ങള്‍ കൂട്ടാനോ, വേതനം ഉയര്‍ത്താനോ തയ്യാറാകാതെ പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം പ്രഖ്യാപിച്ച കേന്ദ്രബജറ്റില്‍ മുന്‍വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍നിന്നും മാറ്റമൊന്നും വരുത്തിയിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.