20 January 2026, Tuesday

Related news

January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026
January 11, 2026
December 27, 2025
December 27, 2025
December 24, 2025
December 21, 2025

എമ്പുരാന്‍ വീണു; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന കളക്ഷൻ നേടി ‘ലോക’

Janayugom Webdesk
കൊച്ചി
September 20, 2025 4:27 pm

മലയാളത്തിലെ എക്കാലത്തെയും ഉയർന്ന കളക്ഷൻ നേടി ‘ലോക ചാപ്റ്റർ വണ്‍ ചന്ദ്ര’. 267 കോടി ആഗോള കളക്ഷൻ നേടിയാണ് ചിത്രം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. റിലീസ് ചെയ്ത് 24 ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. കല്യാണി പ്രിയദർശൻ കേന്ദ്രകഥാപാത്രമായ ചിത്രത്തിൽ നസ്‌ലനും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

മലയാളത്തിലെ മാത്രമല്ല, തെന്നിന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു നായികാതാരം കേന്ദ്രകഥാപാത്രമായ വേഷത്തിൽ എത്തിയ ചിത്രം നേടുന്ന ഏറ്റവും വലിയ ആഗോള കളക്ഷൻ ആണ് ‘ലോക’ സ്വന്തമാക്കിയത്. ‘മഞ്ഞുമ്മൽ ബോയ്സി’ന്റെ റെക്കോർഡ് തകർത്ത് ഈ വർഷം ഇൻഡസ്ട്രി ഹിറ്റായി മാറിയ മോഹന്‍ലാല്‍ ചിത്രം ‘എമ്പുരാന്റെ’ റെക്കോർഡാണ് ലോക മറികടന്നത്. 266.81 കോടി രൂപയാണ് ആഗോള തലത്തില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ‘എമ്പുരാന്‍’ കളക്ട് ചെയ്തത്.

മലയാളത്തിൽ ഏറ്റവും വേഗത്തിൽ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ സിനിമയുമാണ് ഈ ഡൊമിനിക് അരുൺ ചിത്രം. ഇന്ത്യയിൽ നിന്ന് മാത്രം 150 കോടി രൂപ കളക്‌ഷൻ നേടുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ‘ലോക’. കേരളത്തിൽ നിന്ന് മാത്രം 100 കോടി നേടുന്ന രണ്ടാമത്തെ ചിത്രവും ‘ലോക’യാണ്. ബുക്ക് മൈ ഷോയില്‍ ഓൾ ടൈം റെക്കോർഡും ചിത്രം സ്വന്തമാക്കിയിരുന്നു. ഒരു മലയാള സിനിമയ്ക്ക് ബുക്ക് മൈ ഷോ വഴി ലഭിച്ച ഏറ്റവും ഉയർന്ന ടിക്കറ്റ് വിൽപ്പനയാണ് ‘ലോക’യുടേത്. 4.51 ലക്ഷം ടിക്കറ്റുകൾ ബുക്ക് മൈ ഷോ വഴി വിറ്റ ‘തുടരും’ സിനിമയുടെ റെക്കോർഡ് മറികടന്നായിരുന്നു ‘ലോക’യുടെ ഈ നേട്ടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.