23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 17, 2024
December 17, 2024
December 16, 2024
December 12, 2024
December 12, 2024
December 9, 2024
December 2, 2024
November 29, 2024

യുപിയിലെ ഏറ്റുമുട്ടല്‍ കൊല; തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം: സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
August 12, 2023 11:34 pm

ഉത്തര്‍പ്രദേശില്‍ ആദിത്യനാഥ് സര്‍ക്കാര്‍ നടത്തിയ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ അന്വേഷണം സംബന്ധിച്ച് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി.
ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഗുണ്ടാത്തലവനും മുൻ ലോക്‌സഭാ അംഗവുമായിരുന്ന അതീഖ് അഹ്മദിന്റെയും സഹോദരൻ അഷ്റഫിന്റെയും കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സമർപ്പിക്കപ്പെട്ട രണ്ട് ഹർജികളിൽ വാദം കേൾക്കവെയായിരുന്നു കോടതിയുടെ നിർദേശം. 

കഴിഞ്ഞ ആറു വര്‍ഷത്തിനിടെയുണ്ടായ 183 കൊലപാതകങ്ങളുടെ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കേണ്ടത്. ആറ് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്കണം. പൊലീസ് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മുൻകാല മാർഗനിർദേശങ്ങൾ എത്രത്തോളം പാലിച്ചിട്ടുണ്ടെന്നും കോടതി ആരാഞ്ഞു.
ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ കുറ്റാരോപിതരുടെ വിവരങ്ങൾ, അന്വേഷണം ഏത് ഘട്ടത്തിലെത്തി നിൽക്കുന്നു, ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ (എൻഎച്ച്ആർസി) മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നിങ്ങനെയുള്ള കൃത്യമായ വിവരങ്ങൾ നൽകാനാണ് കോടതിയുടെ ഉത്തരവ്.
ഡിജിപി തലത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥന്റെ സത്യവാങ്മൂലമാണ് വേണ്ടതെന്ന് കോടതി നിർദേശിച്ചു. കസ്റ്റഡി കൊലപാതകങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള കൂടുതൽ മാർഗനിർദേശങ്ങൾ രൂപീകരിക്കുന്നതിനെക്കുറിച്ചും ബെഞ്ച് സൂചന നല്‍കി. ജയിലുകളിൽ അരങ്ങേറുന്ന കുറ്റകൃത്യങ്ങൾ ആശങ്കാജനകമാണെന്നും കോടതി വിലയിരുത്തി. 

പൊലീസ് സുരക്ഷയ്ക്കിടയിലും അതീഖ് അഹമ്മദിനെയും സഹോദരനെയും കൊലപ്പെടുത്തിയതിൽ കോടതി ആശ്ചര്യം രേഖപ്പെടുത്തി. അഞ്ച്-10 പേര്‍ അതീഖിന് ചുറ്റുമുണ്ടായിരുന്നു. ആ സാഹചര്യത്തില്‍ ഒരാള്‍ക്ക് എങ്ങനെയാണ് വെറുതേ വന്ന് വെടിയുതിര്‍ക്കാനാകുക എന്നും കോടതി ചോദിച്ചു. പൊലീസുകാർക്കും സംഭവത്തിൽ പങ്കുണ്ടാകാമെന്ന സംശയവും കോടതി പ്രകടിപ്പിച്ചു.
അതേസമയം സംഭവം അന്വേഷിക്കുന്നതിനായി രൂപീകരിച്ച കമ്മിഷനുകളുടെ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് യുപി അഡ്വക്കേറ്റ് ജനറൽ ബെഞ്ചിനെ അറിയിച്ചു. 

Eng­lish Sum­ma­ry: Encounter killings in UP; Sta­tus report to be sub­mit­ted to: Supreme Court

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.