
തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ ഇന്ന് നടന്ന രൂക്ഷമായ ഏറ്റുമുട്ടലിൽ പാകിസ്ഥാൻ പൗരരെന്ന് കരുതുന്ന രണ്ട് തീവ്രവാദികളും രണ്ട് സൈനികരും കൊല്ലപ്പെട്ടു. ഓപ്പറേഷനിൽ ഒരു ആർമി മേജറിനും പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
കുൽഗാമിലെ ഗുദാർ വനമേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന തിരച്ചിൽ നടത്തിയതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തതോടെ തിരച്ചിൽ ഏറ്റുമുട്ടലായി മാറുകയായിരുന്നു. കൊല്ലപ്പെട്ട തീവ്രവാദികളിൽ ഒരാൾ തദ്ദേശീയനാണെന്നും റഹ്മാൻ ഭായ് എന്ന അപര നാമമുള്ള മറ്റയാൾ തീവ്രവാദിയാണെന്നും പ്രാഥമിക റിപ്പോർട്ടുകളിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.