21 January 2026, Wednesday

Related news

January 14, 2026
December 27, 2025
December 11, 2025
October 25, 2025
October 22, 2025
October 15, 2025
September 25, 2025
September 24, 2025
September 17, 2025
September 14, 2025

വാഗ്ദാനം പാലിച്ചില്ല ; സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബം

Janayugom Webdesk
കാസര്‍കോട്
January 2, 2024 9:22 pm

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബത്തിന് സഹായപ്രഖ്യാപനം നടത്തിയ മുന്‍ എംപിയും ബിജെപി നേതാവുമായി സുരേഷ് ഗോപിക്കെതിരെ പരാതി. മകന്‍ മരിച്ചതിന് പിന്നാലെ സുരേഷ് ഗോപി സഹായ പ്രഖ്യാപനം നടത്തി വഞ്ചിച്ചെന്നാണ് ബദിയഡുക്ക പെര്‍ള ഷേണിയിലെ വാസുദേവ നായ്ക് പരാതി ഉന്നയിച്ചിരിക്കുന്നത്. 2017ല്‍ കര്‍ഷകനായ വാസുദേവ നായ്കിന്റെ മകൻ ശ്രേയസ് (17) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായി മരണപ്പെട്ടിരുന്നു.

ഇതുസംബന്ധിച്ച് വന്ന വാര്‍ത്ത കണ്ട് സുരേഷ്‌ഗോപി ബന്ധപ്പെടുകയും ചികിത്സയ്ക്കും മറ്റുമായി ചെലവായ കടബാധ്യത ഏറ്റെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നതായി വാസുദേവ നായ്ക് പറയുന്നു. എന്നാല്‍ പലതവണ സുരേഷ്‌ ഗോപിയെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും സാധിക്കാതെ വന്നപ്പോള്‍ ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാറിനെ സമീപിച്ചതിനെ തുടര്‍ന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കാണാന്‍ അവസരമുണ്ടാക്കിയിരുന്നു.

എന്നാല്‍ സുരേന്ദ്രനും കൈമലര്‍ത്തുകയാണെന്നാണ് വാസുദേവ നായ്ക് ആരോപിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സുരേഷ് ഗോപിയെ കണ്ട് സങ്കടം ബോധിപ്പിക്കാന്‍ അദ്ദേഹത്തിന്റെ കൊല്ലത്തെ തറവാട് വീട്ടില്‍ പോയെങ്കിലും സുരേഷ് ഗോപിയുടെ സഹോദരന്‍ അവഹേളിച്ച് ഇറക്കിവിട്ടതായും പരാതിയിലുണ്ട്. ഇതിന് ശേഷം തിരുവനന്തപുരത്തെ സുരേഷ്‌ ഗോപിയുടെ വീട്ടില്‍പോയിരുന്നുവെങ്കിലും അദ്ദേഹം ഷൂട്ടിങ്ങിലാണെന്ന് പറഞ്ഞതിനാല്‍ തിരിച്ചുപോകേണ്ടിവന്നു.

4.80 ലക്ഷം രൂപയായിരുന്നു അന്ന് കടബാധ്യതയുണ്ടായിരുന്നത്. ഇപ്പോള്‍ പത്തുലക്ഷം രൂപയോളമായി. ബാങ്ക് ജപ്തി ഭീഷണി തുടര്‍ന്ന് സുരേഷ്‌ ഗോപിയും സഹായിക്കുമെന്ന് വ്യക്തമാക്കിയതോടെ ബിജെപിയുടെ നേതൃത്വത്തിലുള്ള സഹകരണ സൊസൈറ്റിയില്‍ നിന്നും കാല്‍ ലക്ഷം രൂപയെടുത്തതിന്റെ പണം അടയ്ക്കാന്‍ നോട്ടീസ് ലഭിച്ചിരുന്നു. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചതോടെ കോടതി ഉത്തരവ് പ്രകാരം കടം എഴുതിത്തള്ളുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുരേഷ്‌ ഗോപിയെ എങ്ങനെ തന്റെ കാര്യം അറിയിക്കാന്‍ കഴിയുമെന്നത് ഇപ്പോഴും ചോദ്യചിഹ്നമായി മുന്നിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി സംസ്ഥാന പ്രസിഡന്റിനെ കാണാന്‍ വാസുദേവ നായ്കിന് താന്‍ കത്ത് നല്‍കിയിരുന്നതായും എന്നാല്‍ സുരേഷ്‌ ഗോപി സഹായം വാഗ്ദാനം ചെയ്തിരുന്നോ എന്നകാര്യം അറിയില്ലെന്നുമാണ് ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ പറയുന്നത്.

Eng­lish Sum­ma­ry: Endo­sul­fan affect­ed fam­i­ly filed a com­plaint against Suresh Gopi
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.