
ഫ്ലോറിഡയില്‍ എഞ്ചിൻ തകരാറിനെ തുടര്‍ന്ന് ചെറുവിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ബ്രെവാർഡ് കൗണ്ടിയിലെ ഹൈവേയിലാണ് സംഭവം. റോഡിലൂടെ പോകുന്ന കാറിന് മുകളിലേക്കാണ് വിമാനം ലാൻഡ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമബഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വിഡിയോയിൽ അടിയന്തരമായി ലാൻഡ് ചെയ്ത വിമാനം കാറിന് മുകളിൽ ഇടിച്ച് റോഡിലേക്ക് നിരങ്ങി നീങ്ങുന്നത് കാണാം.
പൈലറ്റും ഒരു യാത്രക്കാരനുമാണ് ചെറുവിമാനത്തിലുണ്ടായിരുന്നത്. ഇരുവരും പരുക്കുകളില്ലാതെ രക്ഷപ്പെട്ടെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ കാര്‍ ഓടിച്ചിരുന്ന 57കാരിയായ സ്ത്രീക്ക് അപകടത്തിൽ പരുക്കേറ്റു. ഗുരുതര പരിക്കുകളോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിമാനത്തിന് എഞ്ചിന് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പൈലറ്റ് അറിയിച്ചിരുന്നെന്ന് യുഎസ് വ്യോമയാന നിരീക്ഷണ ഏജൻസിയായ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾ പരിശോധിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.